സാധാരണയായി നാം ഉറങ്ങുമ്പോൾ സ്വപ്നങ്ങൾ കാണുന്നത് പതിവായിരിക്കാം. സ്വപ്നങ്ങളിൽ നാം ദിവസേന കാണുന്നവരോ അല്ലെങ്കിൽ കാണാത്തവരോ അതുമല്ലെങ്കിൽ മരിച്ചുപോയ വരെയോ ഉണ്ടായേക്കാം. മരിച്ചുപോയ വ്യക്തികളെ സ്വപ്നം കാണുന്നത് സംബന്ധിച്ച് നിരവധിഅഭിപ്രായങ്ങളാണ് മുന്നോട്ടുവരാറുള്ളത്.ചിലർ അതിനെ നല്ല ലക്ഷണമായും ചിലതിനെ ചീത്ത രക്ഷമായും കണക്കാക്കുന്നു.
എന്നാൽ ജ്യോതിശാസ്ത്രപ്രകാരം വ്യക്തമായ ഒരു നിലപാട് അതിനുണ്ട് മരിച്ചുപോയ വ്യക്തികളെ സാധാരണ നാം സ്വപ്നം കാണുന്നത് സ്വാഭാവികമായ കാര്യമാണ് എന്തുകൊണ്ടെന്നാൽ സ്വപ്നങ്ങളെന്നു പറയുന്നത് ഓർമകളുടെ വീണ്ടുമുള്ള ഒരു തിരയൽ മാത്രമാണ്. നിരന്തരമായി മരിച്ചുപോയ വ്യക്തികളെ സ്വപ്നം കാണുന്നത് പലതരത്തിലുള്ള സൂചനകൾ നമുക്ക് നൽകുന്നു എന്നതാണ്. ഒന്നാമതായി മരിച്ചുപോയ വ്യക്തികളെ വളരെ സന്തോഷത്തോടെയും നമ്മുടെ കൂടെ വളരെ ആഘോഷത്തോടെയും ആണ് നാം കാണുന്നത് എങ്കിൽ അത് നമ്മൾക്ക് നിരവധി ഐശ്വര്യങ്ങളും നല്ല ശുഭ സൂചനയും നൽകും എന്നാണ്.
മരിച്ചുപോയ വ്യക്തികൾ മരണപ്പെടുന്ന സമയത്തിൽ ഉള്ളതിനേക്കാൾ കൂടുതൽ ക്ഷീണിതമായും അസുഖങ്ങൾ ആയും വയ്യാതെ ഇരിക്കുന്ന അവസ്ഥയിലാണ് പ്രോഗ്രാം കാണുന്നത് എങ്കിൽ അവർക്ക് വേണ്ടുന്ന കാര്യങ്ങൾ എല്ലാം ചെയ്തു കൊടുക്കുന്നതിനായി ഒരു ജ്യോതിഷ പണ്ഡിതനെ കാണുന്നതു വളരെ നല്ലതായിരിക്കും.
അതുപോലെ തന്നെ മരണപ്പെട്ട വ്യക്തികൾ നമ്മളെ പിന്തുടരുന്നതായി നാം സ്വപ്നം കാണുന്നുവെങ്കിൽ നമ്മൾക്ക് നിരവധി ശത്രുക്കൾ ഉണ്ട് എന്നതിന്റെ സൂചനയാണ്. അതുപോലെ നാം മരിച്ച വ്യക്തികളെ പിന്തുടരുന്നതായാണ് സ്വപ്നം കാണുന്നത് എങ്കിൽ അത് നമുക്ക് ആരോഗ്യപരമായ എന്തെങ്കിലും പ്രശ്നങ്ങൾ നേരിടുന്നതായും അല്ലെങ്കിൽ നമ്മുടെ ആയുസ്സ് കുറയുന്നതായി കണക്കാക്കാം. ഇത്തരത്തിൽ മരിച്ച വ്യക്തികളെ നിരന്തരമായി സ്വപ്നങ്ങൾ കാണുന്നത് ഇതുപോലെയുള്ള നിരവധി സൂചനങ്ങളിലേക്കാണ് വഴിതെളിക്കുന്നത്. Video Credit : Infinite Stories