Easy way To Clean Iron Box : എല്ലാവരുടെ വീട്ടിലും അയൺ ബോക്സുകൾ ഉണ്ടായിരിക്കും. ദിവസേന സ്കൂളിൽ പോകുന്ന കുട്ടികൾ ആയാലും ജോലിക്ക് പോകുന്നവർ ആയാലും വസ്ത്രങ്ങളെല്ലാം തന്നെ അയൺ ചെയ്ത് വളരെ വൃത്തിയോടെയും വടിവൊത്ത രീതിയിലും ദിവസവും ധരിച്ചു പോകുന്നവർ ആയിരിക്കും. ഇതുപോലെ അയൺ ചെയ്യുമ്പോൾ ഒരു പ്രാവശ്യമെങ്കിലും വസ്ത്രങ്ങൾ കരിഞ്ഞുപോകുന്ന സാഹചര്യം എല്ലാവർക്കും ഉണ്ടായിരിക്കാം. അത്തരത്തിലുള്ള സന്ദർഭങ്ങളിൽ വസ്ത്രങ്ങൾ കേടായി പോകുന്നു എന്ന് മാത്രമല്ല.
വസ്ത്രങ്ങളിൽ നിന്നുള്ള കരിഞ്ഞ പാട് ഇസ്തിരിപ്പെട്ടിയിൽ നിന്ന് പോവുകയില്ല. സാധാരണയായി നമ്മൾ അഴുക്കുകളെയെല്ലാം ചുരണ്ടിയെടുക്കുകയാണ് ചെയ്യാറുള്ളത് എന്നാൽ അങ്ങനെ ചെയ്താൽ ഇസ്തിരിപ്പെട്ടിയുടെ സ്വാഭാവികമായ മിനുസം നഷ്ടപ്പെട്ടു പോവുകയും ചെയ്യും. അതുകൊണ്ടുതന്നെ പെട്ടിയിൽ ഉണ്ടാകുന്ന ഇത്തരത്തിലുള്ള കറകൾ പെട്ടെന്ന് ഇല്ലാതാക്കുന്നതിന് ഒരു എളുപ്പമാർഗം ഉണ്ട് എല്ലാവരുടെ വീട്ടിലും പാരസെറ്റമോൾ എടുക്കാൻ ഉണ്ടായിരിക്കും.
ഈ പാരസെറ്റ മോളിന്റെ ഒരു ഗുളിക മാത്രം മതി എത്ര വലിയ അഴുക്കുകളും ഇല്ലാതാക്കി വൃത്തിയാക്കി എടുക്കാൻ. ഇത് എങ്ങനെയാണ് വൃത്തിയാക്കുന്നത് എന്ന് നോക്കാം അതിനായി ആദ്യം തന്നെ അഴുക്കുപിടിച്ച ഇസ്തിരിപ്പെട്ടിയെടുക്കുക ശേഷം അത് ചൂടാക്കുക. ഇസ്തിരിപ്പെട്ടി നന്നായി ചൂടായതിനു ശേഷം ഒരു പാരസെറ്റമോൾ എടുത്ത അഴുക്കുപിടിച്ച ഭാഗങ്ങളിൽ ഉരച്ചു കൊടുക്കുക. അമർത്തി ഉരച്ചു കൊടുക്കേണ്ട ആവശ്യമില്ല.
അല്ലാതെ തന്നെ വളരെ പെട്ടെന്ന് അഴുക്കുകൾ നീങ്ങി പോകുന്നത് കാണാൻ സാധിക്കും. എല്ലാ അഴുക്കുകളും വൃത്തിയാക്കിയതിനുശേഷം ഒരു പേപ്പർ ഉപയോഗിച്ചുകൊണ്ട് തുടച്ചെടുക്കുക. ഇപ്പോൾ നിങ്ങൾക്ക് കാണാം ഇസ്തിരിപ്പെട്ടിയിൽ ഒരു കോറൽ പോലുമില്ലാതെ വളരെ എളുപ്പത്തിൽ തന്നെ വൃത്തിയായി ഇരിക്കുന്നത്. എല്ലാവരും ഇനി ഈ രീതിയിൽ ഒന്ന് വൃത്തിയാക്കി നോക്കൂ. Credit : info tricks