ഇതിലും വലുത് സ്വപ്നങ്ങളിൽ മാത്രം. ഒരു കപ്പ് അരിപ്പൊടി കൊണ്ട് എത്ര കഴിച്ചാലും മതിവരാത്ത ഒരു വെറൈറ്റി കൊഴുക്കട്ട. | Tasty Rice Flour Snack Recipe

Tasty Rice Flour Snack Recipe : വൈകുന്നേരം ചൂട് ചായക്കൊപ്പം കഴിക്കാൻ വളരെയധികം രുചികരമായ ഒരു വെറൈറ്റി കൊഴുക്കട്ട തയ്യാറാക്കാം. ചില സ്ഥലങ്ങളിൽ ഇതിനെ പിടി കൊഴുക്കട്ട എന്നും പറയാറുണ്ട്. ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം അതിനായി ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് ഒരു കപ്പ് അരിപ്പൊടി എടുക്കുക ശേഷം നല്ലതുപോലെ ചൂടാക്കുക. നല്ലതുപോലെ തന്നെ ഇളക്കി കൊടുക്കുക. അതുപോലെ അരിപ്പൊടി കരിഞ്ഞു പോകാതെ ശ്രദ്ധിക്കുക.

ശേഷം ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. അടുത്തതായി മറ്റൊരു പാൻ ചൂടാക്കി അതിലേക്ക് ഒരു മുക്കാൽ കപ്പ് ശർക്കര ചേർത്തു കൊടുക്കുക ശേഷം ശർക്കര അലിയുന്നതിന് ആവശ്യമായ വെള്ളവും ചേർത്ത് കൊടുക്കുക. ശർക്കര നല്ലതുപോലെ അലിഞ്ഞു വരുമ്പോൾ ഒരു അരിപ്പ കൊണ്ട് അരിച്ച് ഒരു പാനിലേക്ക് ഒഴിക്കുക. അതിനുശേഷം അരക്കപ്പ് തേങ്ങ ചിരകിയത് ചേർത്തു കൊടുക്കുക.

അതോടൊപ്പം തന്നെ രുചി കൂട്ടുന്നതിനായി അര ടീസ്പൂൺ ഏലയ്ക്കാപ്പൊടിയും ചേർത്തു കൊടുക്കുക ശർക്കര പാനി നന്നായി തിളച്ചു വരുന്ന സമയത്ത് പുറത്തുവച്ചിരിക്കുന്ന അരിപ്പൊടി ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. കൈവിടാതെ തന്നെ ഇളക്കി കൊടുക്കുവാൻ പ്രത്യേകം ശ്രദ്ധിക്കുക. അതിനുശേഷം ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക.

ശേഷം അതിൽ നിന്ന് ചെറിയ ഉരുളകൾ ഉരുട്ടിയെടുത്ത് കൈകൊണ്ട് ചെറുതായി അമർത്തി കൊടുക്കുക. എല്ലാമാവും ഇതുപോലെ തയ്യാറാക്കി എടുക്കുക. ശേഷം ഇഡലി പാത്രത്തിൽ കുറച്ച് വെള്ളം ചൂടാക്കി ആവി വരുമ്പോൾ അതിനുമുകളിൽ ഒരു തട്ടു വെച്ച് കൊടുക്കുക ശേഷം തയ്യാറാക്കി വെച്ച പലഹാരം ഓരോന്നും വെച്ചുകൊടുത്തു ആവിയിൽ നല്ലതുപോലെ വേവിച്ചെടുക്കുക. നന്നായി വെന്ത് പാകമാകുമ്പോൾ ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. രുചിയോടെ കഴിക്കാം. Video Credit : Shamees Kitchen

Leave a Reply

Your email address will not be published. Required fields are marked *