Tasty Cauliflower Dry Masala Fry : കോളിഫ്ലവർ ഉപയോഗിച്ചുകൊണ്ട് വളരെയധികം രുചികരമായ ഒരു വിഭവം തയ്യാറാക്കാം ഇതുപോലെ ഒരു വിഭവം തയ്യാറാക്കിയാൽ ഇറച്ചിയോ മീനോ ഒന്നും കഴിക്കേണ്ടതായി വരില്ല അതിനേക്കാൾ ഏറെ രുചികരമായിരിക്കും ഈ വിഭവം. ഇത് എങ്ങനെയായിരിക്കും തയ്യാറാക്കുക എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ആവശ്യത്തിന് കോളിഫ്ലവർ എടുത്ത് കുറച്ച് ചൂട് വെള്ളത്തിൽ ഇട്ട് അതിലേക്ക് ആവശ്യത്തിന് ഉപ്പും മഞ്ഞപ്പൊടിയും ചേർത്ത് നല്ലതുപോലെ വേവിച്ചെടുക്കുക.
ശേഷം ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. അടുത്തതായി ഒരു പാത്രത്തിലേക്ക് ആദ്യം നാല് ടീസ്പൂൺ മൈദപ്പൊടി രണ്ട് ടീസ്പൂൺ അരിപ്പൊടി ചേർത്ത് കൊടുത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക ശേഷം രണ്ട് ടീസ്പൂൺ കോൺഫ്ലവർ കൂടി ചേർത്തു കൊടുക്കുക വീണ്ടും നന്നായി ഇളക്കി യോജിപ്പിക്കുക ശേഷം രണ്ടര ടീസ്പൂൺ കാശ്മീരി മുളകുപൊടി ചേർത്തു കൊടുക്കുക ആവശ്യത്തിനു ഉപ്പും ചേർത്ത് കൊടുക്കുക ഒരു നുള്ള് മഞ്ഞൾ പൊടിയും അതുപോലെ തന്നെ ചിക്കൻ മസാലയും ചേർക്കുക. ശേഷം നന്നായി ഇളക്കി യോജിപ്പിച്ച് എടുക്കുക.
അടുത്തതായി ഒരു മിക്സിയുടെ ജാറിലേക്ക് ഒരു ചെറിയ കഷണം ഇഞ്ചി ആവശ്യത്തിന് കറിവേപ്പില എട്ടു വെളുത്തുള്ളി ആവശ്യത്തിന് മല്ലിയില കാൽ കപ്പ് തൈര് ഒരു ടീസ്പൂൺ ചെറുനാരങ്ങാനീര് എന്നിവ ചേർത്ത് നല്ലതുപോലെ അരച്ചെടുക്കുക ശേഷം പൊടിയിലേക്ക് ചേർത്തു കൊടുത്ത ആവശ്യത്തിനു വെള്ളവും ഒഴിച്ച് നല്ലതുപോലെ കലക്കി എടുക്കുക. ഒട്ടും തന്നെ ലൂസായി പോകരുത് ശേഷം വേവിച്ചു വച്ചിരിക്കുന്ന കോളിഫ്ലവർ അതിലേക്ക് ചേർത്ത് മിക്സ് ചെയ്ത് എടുക്കുക. അടുത്തതായി ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക.
എണ്ണ ചൂടായി വരുമ്പോൾ ഓരോ കോളിഫ്ലവർ ഇട്ടുകൊടുത്തു നല്ലതുപോലെ ഫ്രൈ ചെയ്തെടുക്കുക. അടുത്തതായി ഒരു മിക്സിയുടെ ജാറിലേക്ക് നാല് വറ്റൽ മുളക് ആവശ്യത്തിന് കറിവേപ്പില പത്തോ ഇരുപതോ ചുവന്നുള്ളി എട്ടു വെളുത്തുള്ളി എന്നിവ ചേർത്ത് കൊടുക്കുക അതോടൊപ്പം വളരെ കുറച്ചു പുളി വെള്ളവും ചേർത്ത് അരച്ചെടുക്കുക ശേഷം എണ്ണ ചൂടാക്കി നന്നായി മൂപ്പിച് ആവശ്യത്തിന് ഉപ്പും ഒരു ടീസ്പൂൺ സോയാസോസും ടൊമാറ്റോ സോസും ചേർത്ത് വറുത്ത് വച്ചിരിക്കുന്ന കോളിഫ്ലവറും ഇട്ട് ഇളക്കി യോജിപ്പിച്ച് ഒരു പാത്രത്തിലേക്ക് പകർത്തിരിക്കുക. Credit : Lillys Natural Tips