Tasty Kadala Masala Curry : ഇറച്ചി കറിയുടെ അതേ രുചിയിൽ വളരെ രുചികരമായ ഒരു കടലക്കറി തയ്യാറാക്കാം. ഇതെങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ഒരു കുക്കർ എടുത്ത് അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിക്കുക ശേഷം മൂന്ന് ഗ്രാമ്പൂ 2 ഏലക്കായ ചെറിയ കഷണം പട്ട അര ടീസ്പൂൺ ജീരകം ചേർത്തു വറുക്കുക.
ശേഷം അതിലേക്ക് മൂന്ന് സവാള പൊടിപൊടിയായി അരിഞ്ഞത് ചേർത്ത് കൊടുത്ത് വഴറ്റിയെടുക്കുക. അതോടൊപ്പം ഒരു ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി അരച്ചത് ചേർക്കുക. സവാള ചെറിയ ഗോൾഡൻ ബ്രൗൺ നിറമാകുമ്പോൾ രണ്ട് തക്കാളി ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക. തക്കാളി പകുതി വെന്തു വരുമ്പോൾ അതിലേക്ക് രണ്ട് ടീസ്പൂൺ മുളകുപൊടി, ഒന്നര ടീസ്പൂൺ മല്ലിപ്പൊടി, അര ടീസ്പൂൺ മഞ്ഞൾപ്പൊടി എന്നിവ ചേർത്ത് പൊടികളുടെ പച്ചമണം മാറി വരുന്നത് വരെ ഇളക്കി യോജിപ്പിക്കുക.
ശേഷം അതിലേക്ക് അരക്കപ്പ് തേങ്ങ ചിരകിയത് ആവശ്യത്തിന് വെള്ളം ഒഴിച്ച് നല്ലതുപോലെ അരച്ചെടുത്തത് ചേർത്തു കൊടുക്കുക. ശേഷം ഇളക്കി യോജിപ്പിക്കുക. തേങ്ങ നല്ലതുപോലെ പാകമായതിനുശേഷം അതിലേക്ക് ഒരു കപ്പ് വെള്ളത്തിൽ കുതിർത്തു വച്ചിരിക്കുന്ന വെള്ളക്കടല ചേർത്ത് കൊടുക്കുക. വെള്ള കടലക്ക് പകരമായി സാധാരണ കടലയും ചേർത്തു കൊടുക്കാവുന്നതാണ്.
ശേഷം ആവശ്യത്തിന് വെള്ളവും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ഇതിലേക്ക് ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുക്കുക. അതോടൊപ്പം ആവശ്യത്തിന് കറിവേപ്പിലയും മൂന്ന് പച്ചമുളക് കീറിയതും ചേർത്ത് കുക്കർ അടച്ചുവെച്ച് വേവിക്കുക. കടലയെല്ലാം പാകമായതിനുശേഷം അതിലേക്ക് കാൽ ടീസ്പൂൺ ഗരം മസാലയും ആവശ്യത്തിന് മല്ലിയിലയും ചേർത്ത് ഇറക്കി വയ്ക്കുക. Credit : Shamees Kitchen