Tasty And Healthy Evening Snack : വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റുന്ന ഒരു ഹെൽത്തി സ്നാക്ക് റെസിപ്പി പരിചയപ്പെടാം. ഇത് വൈകുന്നേരം ആയാലും രാവിലെ ബ്രേക്ക്ഫാസ്റ്റ് ആയും ഒരുപോലെ തന്നെ കഴിക്കാം. അതുപോലെ തന്നെ സ്കൂളിൽ പോകുന്ന കുട്ടികൾക്ക് കൊടുത്തുവിടുന്നതിനും വളരെയധികം നല്ലതായിരിക്കും. ഈ വിഭവം എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ആവശ്യമുള്ളത് ചെറുപയർ പരിപ്പ് ആണ്.
അരക്കപ്പ് ചെറുപയർ പരിപ്പെടുത്ത് ഒരു പാത്രത്തിലേക്ക് എടുക്കുക അതിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച് രണ്ടുമൂന്നു പ്രാവശ്യം കഴുകിയെടുക്കുക. ശേഷം അതിലെ വെള്ളമെല്ലാം മാറ്റിയെടുക്കുന്നതിന് അരിപ്പ കൊണ്ട് അരിച്ചെടുക്കുക. അതിനുശേഷം ഒരു പാനിലേക്ക് ഇട്ട് പരിപ്പ് വറുത്തെടുക്കുക. പരിപ്പിന്റെ നിറം ചെറുതായി മാറി വരുമ്പോൾ ഒരു പാത്രത്തിലേക്ക് പകർത്തി ചൂടാറാനായി വയ്ക്കുക.
ചൂടാറിയതിനു ശേഷം ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ട് നല്ലതുപോലെ പൊടിച്ചെടുക്കുക. അതേസമയം ഒരു പാനിലേക്ക് ഒരു കപ്പ് ശർക്കര പൊടിച്ചത് ചേർത്ത് കൊടുക്കുക അത് അലിയുന്നതിന് ആവശ്യമായ വെള്ളവും ചേർത്ത് കൊടുക്കുക ശർക്കര അലിഞ്ഞതിനു ശേഷം ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. അടുത്തതായി ഒരു പാൻ ചൂടാക്കി അതിലേക്ക് ഒരു ടീസ്പൂൺ നെയ്യ് ചേർത്ത് ചൂടാക്കുക.
ശേഷം ഓരോരുത്തരുടെയും ഇഷ്ടത്തിന് അനുസരിച്ച് അണ്ടിപരിപ്പും മുന്തിരിയും വറുത്തെടുത്ത് മാറ്റുക. ശേഷം ശർക്കരപ്പാനി ഒഴിച്ച് കൊടുക്കുക അതിലേക്ക് ഒരു കപ്പ് തേങ്ങയും ചേർത്ത് ഇളക്കി യോജിപ്പിക്കുക അതോടൊപ്പം പൊടിച്ചു വച്ചിരിക്കുന്ന പരിപ്പും ചേർത്ത് കൊടുക്കുക. ശേഷം പാനിൽ നിന്നെല്ലാം വിട്ട് മാവ് പരിവം ആകുമ്പോൾ ഇറക്കി വയ്ക്കുക. ശേഷം ഓരോരുത്തരുടെയും ഇഷ്ടമുള്ള ആകൃതിയിൽ പരത്തി ഇലയിൽ മടക്കിയെടുക്കുക. ശേഷം ആവിയിൽ 10 മിനിറ്റ് വേവിച്ചെടുക്കുക. ശേഷം കഴിക്കാം. Video Credit : Amma Secret Recipes