ഒരിക്കൽ കഴിച്ചാൽ ഇതിന്റെ രുചി പിന്നെ മറക്കില്ല. ഒരു വട്ടം ഗ്രീൻപീസ് ഇതുപോലെ കറി വച്ചു നോക്കൂ. | Tasty Green Peas Masala Curry

Tasty Green Peas Masala Curry : രാവിലെ ബ്രേക്ക് ഫാസ്റ്റ് ഏതായാലും അതിന്റെ കൂടെ കഴിക്കാൻ നല്ല കോമ്പിനേഷൻ ആയ ഒരു ഗ്രീൻപീസ് കറി തയ്യാറാക്കാം ഇത് ബ്രേക്ഫാസ്റ്റിന് മാത്രമല്ല നല്ല ചൂട് ചോറിന്റെ കൂടെ കഴിക്കുന്നതിനും വളരെയധികം രുചികരമാണ്. ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ 200ഗ്രാം ഗ്രീൻപീസ് ആവശ്യത്തിന് വെള്ളം ഒഴിച്ച് കുതിർക്കാൻ വയ്ക്കുക.

അടുത്തതായി ഒരു പാൻ ചൂടാക്കി അതിലേക്ക് രണ്ട് ഏലക്കായ ഒരു ചെറിയ കഷണം പട്ട കാൽ ടീസ്പൂൺ ചെറിയ ജീരകം അര ടീസ്പൂൺ വലിയ ജീരകം അര ടീസ്പൂൺ കുരുമുളക് അര ടീസ്പൂൺ മുഴുവൻ മല്ലി എന്നിവ ചേർത്ത് നന്നായി വറുക്കുക. അതിലേക്ക് കാൽ കപ്പ് ചിരകിയ തേങ്ങ കൂടി ചേർത്തു കൊടുക്കുക. അതോടൊപ്പം ഒരു ടീസ്പൂൺ മുളകുപൊടി നല്ലതുപോലെ വറുത്തെടുക്കുക. തേങ്ങ നല്ലതുപോലെ വറുത്ത് മുളകുപൊടിയുടെ പച്ചമണം എല്ലാം മാറി വന്നതിനുശേഷം ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ട് ആവശ്യത്തിന് വെള്ളം ഒഴിച്ച് അരച്ചെടുക്കുക. മാറ്റിവെക്കുക.

അടുത്തതായി ഒരു കുക്കർ എടുക്കുക അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിക്കുക. ശേഷം രണ്ട് ഗ്രാമ്പൂ അര ടീസ്പൂൺ വലിയ ജീരകം ചേർത്തു കൊടുക്കുക അതോടൊപ്പം രണ്ട് സവാള ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക. നന്നായി വഴറ്റി എടുക്കുക. അതിനുശേഷം ഒരു തക്കാളി ചെറുതായി അരിഞ്ഞതും മൂന്ന് പച്ചമുളക് ചെറുതായി അരിഞ്ഞതും ചേർത്ത് വഴറ്റുക. സവാള പകുതി വെന്തു വരുമ്പോൾ അതിലേക്ക് ഒരു ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി അരച്ചത് ചേർക്കുക.

അതോടൊപ്പം തന്നെ അര ടീസ്പൂൺ മഞ്ഞൾ പൊടി ആവശ്യത്തിന് കറിവേപ്പിലയും ചേർക്കുക. ഇവയെല്ലാം തന്നെ നന്നായി ഇളക്കി യോജിപ്പിക്കുക മഞ്ഞൾപ്പൊടിയുടെ പച്ചമണം എല്ലാം മാറി വരുമ്പോൾ അതിലേക്ക് കുതിർത്തു വച്ചിരിക്കുന്ന ഗ്രീൻപീസ് ചേർത്തു കൊടുക്കുക. ശേഷം അരച്ചു വച്ചിരിക്കുന്ന അരപ്പും ചേർത്ത് ആവശ്യത്തിന് വേണമെങ്കിൽ വെള്ളം ചേർത്തു കൊടുക്കുക. ശേഷം ഉപ്പും ചേർത്ത് കുക്കർ അടച്ചുവെച്ച് ഗ്രീൻപീസ് വേവിക്കുക. ഗ്രീൻപീസ് നന്നായി വെന്ത് കറിയെല്ലാം കുറുകി അതിലെ എണ്ണ എല്ലാം നന്നായി തെളിഞ്ഞു വരുമ്പോൾ ആവശ്യത്തിന് മല്ലിയില ചേർത്ത് ഇറക്കി വയ്ക്കുക. രുചിയോടെ കഴിക്കാം. Credit : Shamees Kitchen

Leave a Reply

Your email address will not be published. Required fields are marked *