Easy Egg Evening Snack : വൈകുന്നേരം സ്കൂൾ വിട്ടു വരുന്ന കുട്ടികൾക്ക് കൊടുക്കാൻ വളരെയധികം രുചികരമായ ഒരു ചായക്കടി തയ്യാറാക്കാം. വീട്ടിൽ മുട്ടയുണ്ടെങ്കിൽ നിമിഷം നേരം കൊണ്ട് ചായക്കടി തയ്യാറാക്കാം. ഇതെങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ഒരു പാത്രം എടുക്കുക അതിലേക്ക് 4 മുട്ട പൊട്ടിച്ചൊഴിക്കുക.
ശേഷംഅര ടീസ്പൂൺ കുരുമുളകുപൊടി ചേർക്കുക. അര ടീസ്പൂൺ വറ്റൽ മുളക് ചതച്ചതും ചേർത്ത് കൊടുക്കുക. അതോടൊപ്പം അര ടീസ്പൂൺ ചിക്കൻ മസാലയും കാൽ ടീസ്പൂൺ ഗരം മസാലയും ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി മിക്സ് ചെയ്ത് എടുക്കുക. ശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക അതിലേക്ക് ഈ മുട്ട ഒഴിച്ച് രണ്ടുഭാഗവും നന്നായി തന്നെ വേവിച്ചെടുക്കുക. അതിനുശേഷം ഇഷ്ടമുള്ള ആകൃതിയിൽ മുറിച്ചെടുക്കുക. അടുത്തതായി ഒരു പാത്രത്തിലേക്ക് രണ്ട് കപ്പ് മൈദ എടുക്കുക.
ശേഷം ഒരു ടീസ്പൂൺ മുളകുപൊടി ഒരു ടീസ്പൂൺ ഇഞ്ചിപ്പൊടി ഒരു ടീസ്പൂൺ വെളുത്തുള്ളി പൊടി ഇവ രണ്ടും ഇല്ലെങ്കിൽ ചെറുതായി അരിഞ്ഞു ചേർത്തുകൊടുത്താലും മതി അതോടൊപ്പം ആവശ്യത്തിന് ഉപ്പ് മുക്കാൽ ടീസ്പൂൺ ബേക്കിംഗ് പൗഡർ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക അതിനുശേഷം നാല് ടീസ്പൂൺ പൊടി ഒരു മറ്റൊരു പാത്രത്തിലേക്ക് മാറ്റി വയ്ക്കുക.അതിലേക്ക് കുറച്ചു വെള്ളം ചേർത്ത് കലക്കി വയ്ക്കുക.
ശേഷം ഓരോ മുട്ടയും എടുത്ത് ആദ്യം കലക്കിയ മാവിൽ മുക്കിയെടുക്കുക ശേഷം പൊടിയിൽ പൊതിഞ്ഞെടുക്കുക. ഇത് രണ്ടു പ്രാവശ്യം ചെയ്യുക. ശേഷം ചൂടായി എണ്ണയിലേക്ക് ഇട്ട് ചെറിയ ഗോൾഡൻ ബ്രൗൺ നിറമാകുന്നതുവരെ പൊരിച്ചെടുക്കുക. ശേഷം പാകമായുമ്പോൾ ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. കുട്ടികൾക്കെല്ലാം വളരെ ഇഷ്ടപ്പെടുന്ന ഈ പലഹാരം എല്ലാവരും ഇന്നു തന്നെ തയ്യാറാക്കി നോക്കുക. Video Credit : Fathima Curry World