അരി അരയ്ക്കേണ്ട ചോറ അവലോ ഒന്നും വേണ്ട വെറും ഒരു മണിക്കൂർ കൊണ്ട് നല്ല സോഫ്റ്റ് അപ്പം തയ്യാറാക്കാം.

രാവിലെ വളരെ എളുപ്പത്തിൽ ഒരു മണിക്കൂർ കൊണ്ട് നല്ല സോഫ്റ്റ് അപ്പം തയ്യാറാക്കാം. അതിനായി അരി അരച്ചു വയ്ക്കുകയോ അപ്പം സോഫ്റ്റ് ആവുന്നതിന് ചോറു അവലോ ഒന്നും ചേർക്കേണ്ടതുമില്ല. വളരെ എളുപ്പത്തിൽ തയ്യാറാക്കാം. എങ്ങനെയാണ് അപ്പോൾ തയ്യാറാക്കുന്നത് എന്ന് നോക്കാം അതിനായി ആദ്യം തന്നെ ഒരു പാത്രത്തിൽ ഒരു കപ്പ് വറുത്ത അരിപ്പൊടി എടുക്കുക ശേഷം അതിലേക്ക് ഒരു കപ്പ് വെള്ളം ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക ഒട്ടും തന്നെ കട്ടകൾ ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കുക അതിനുശേഷം മാറ്റിവയ്ക്കുക.

അടുത്തതായി ഒരു പാൻ ചൂടാക്കി അതിലേക്ക് ഒരു ടീസ്പൂൺ വറുത്ത അരിപ്പൊടി എടുക്കുക അതിലേക്ക് മുക്കാൽ കപ്പ് വെള്ളം കൂടി ചേർക്കുക ശേഷം നന്നായി കുറുക്കി എടുക്കുക. നന്നായി കുറുകി വരുമ്പോൾ ഇറക്കി വയ്ക്കുക അതിനുശേഷം ഒരു മിക്സിയുടെ ജാർ എടുക്കുക അതിലേക്ക് നേരത്തെ തയ്യാറാക്കിയ അരിപ്പൊടി ഇട്ടുകൊടുക്കുക ശേഷം കുറുക്കി വെച്ചിരിക്കുന്ന അരിപ്പൊടിയും ചേർത്തു കൊടുക്കുക.

അതിനുശേഷം അതിലേക്ക് ഒരു കപ്പ് തേങ്ങ ചിരകിയത് ചേർത്തു കൊടുക്കുക. അതോടൊപ്പം അര ടീസ്പൂൺ ഈസ്റ്റും ചേർത്ത് കൊടുക്കുക.അതിനുശേഷം ഒരു ടീസ്പൂൺ പഞ്ചസാരയും ചേർത്തു കൊടുക്കുക. അതോടൊപ്പം ഒരു ടീസ്പൂൺ ഓയിലും ഒഴിച്ചു കൊടുക്കുക. ശേഷം ആവശ്യത്തിന് വെള്ളം ചേർത്ത് നല്ലതുപോലെ അരച്ചെടുക്കുക. മാവ് ഒരുപാട് ലൂസ് ആയി പോകാതിരിക്കാൻ ശ്രദ്ധിക്കുക അതിനുശേഷം ഒരു പാത്രത്തിലേക്ക് ഒഴിച്ച് വയ്ക്കുക.

അതിലേക്ക് ആവശ്യത്തിന് ഉപ്പും ചേർത്ത് ഇളക്കി വയ്ക്കുക. അടുത്തതായി ഈ പാത്രം അടച്ച് വയ്ക്കുക. ഒരു മണിക്കൂർ കൊണ്ട് തന്നെ മാവ് നന്നായി പൊന്തി പാകമാകുന്നതാണ്. അതിനുശേഷം അപ്പം ഉണ്ടാക്കുന്ന പാത്രം ചൂടാക്കാൻ വയ്ക്കുക ശേഷം ആവശ്യത്തിന് മാവൊഴിച്ച് ചുറ്റിച്ചെടുക്കുക. ശേഷം അടച്ചുവെച്ച് വേവിക്കുക. അപ്പം പാകമാകുമ്പോൾ പകർത്തി വയ്ക്കുക. എല്ലാവരും ഈ രീതിയിൽ ഇനി അപ്പം ഉണ്ടാക്കി നോക്കുക. Credit : Fathima Curry World

Leave a Reply

Your email address will not be published. Required fields are marked *