Easy Home Cleaning Tips : വീട്ടിലെ അഴുക്കുപിടിച്ച മിക്സിയും പഴുക്കൽ പിടിച്ച മുറ്റവും സ്റ്റീൽ പൈപ്പുകളും തുടങ്ങി ഇനി വൃത്തിയാക്കൽ വളരെയധികം എളുപ്പമാണ്. ആദ്യം തന്നെ മിക്സി വൃത്തിയാക്കാം. അതിനായി ഇവിടെ ഉപയോഗിക്കുന്നത് എർത്ത് മസ്ക് മൾട്ടിപ്പർപ്പസ് ക്ലീനർ ആണ്. ഇത് ഒരു ടീസ്പൂൺ ഒരു കപ്പിലേക്ക് ഒഴിക്കുക ശേഷം കപ്പ് നിറയെ വെള്ളം എടുക്കുക. ശേഷം ഈ മിശ്രിതം ഒരു സ്പ്രേ കുപ്പിയിലാക്കുക.
അതിനുശേഷം മിക്സിയുടെ അഴുക്കുപിടിച്ച ഭാഗങ്ങളിൽ എല്ലാം തന്നെ ചെയ്തു കൊടുക്കുക ശേഷം ഒരു ബ്രഷ് ഉപയോഗിച്ച് കൊണ്ട് ഉരയ്ക്കുക. അതിനുശേഷം തുണി ഉപയോഗിച്ച് തുടച്ചെടുക്കുകയാണെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ എത്ര കഠിനമായ അഴുക്കുകൾ പോലും വളരെ എളുപ്പത്തിൽ ക്ലീൻ ചെയ്ത് എടുക്കാം. അടുക്കളയിലെ ചിമ്മിണികളുടെ മുകളിലായി കാണുന്ന സ്റ്റീൽ ഭാഗത്ത് ഉണ്ടാകുന്ന കഠിനമായ എണ്ണ കറകൾ നീക്കുന്നതിനും ഇതുതന്നെ ഉപയോഗിക്കാവുന്നതാണ്.
സ്പ്രേ ചെയ്തു കൊടുത്തതിനു ശേഷം ഒരു സ്റ്റീൽ സ്ക്രബ് ഉപയോഗിച്ചുകൊണ്ട് ഉരച്ച് വൃത്തിയാക്കി എടുക്കുക. ശേഷം സാധാരണ വെള്ളത്തിൽ കഴുകിയെടുക്കുക വളരെ എളുപ്പത്തിൽ തന്നെ വൃത്തിയാക്കി കിട്ടും. അടുത്തതായി വഴുക്കലുകൾ കാണപ്പെടുന്ന കോൺക്രീറ്റ് ഭാഗങ്ങൾ വൃത്തിയാക്കി എടുക്കാൻ ഉപയോഗിക്കുന്നത് എർത്ത് മസ്കിന്റെ എച് എസ് അർ ആണ്. ഇത് ഒഴിച്ചു കൊടുക്കുമ്പോൾ തന്നെ വഴുക്കലുകൾ പോകുന്നത് കാണാനായി സാധിക്കും.
ശേഷം ഒരു ചൂൽ ഉപയോഗിച്ചുകൊണ്ട് അല്ലെങ്കിൽ സ്ക്രബർ ഉപയോഗിച്ചുകൊണ്ട് കുറച്ചു കഴിഞ്ഞാൽ തന്നെ വളരെ എളുപ്പത്തിൽ വഴുക്കലുകൾ നീങ്ങി പോകുന്നത് കാണാം. ഇതുതന്നെ വീടിന്റെ അകത്തും പുറത്തും ഉള്ള സ്റ്റീൽ പൈപ്പുകളിലെ തുരുമ്പ് മാറ്റുന്നതിനും അഴുക്കുകൾ വൃത്തിയാക്കി എടുക്കുന്നതിനും ഉപയോഗിക്കാവുന്നതാണ്. സ്പ്രേ ചെയ്തു കൊടുത്തതിനുശേഷം തുണി ഉപയോഗിച്ച് തുടച്ചെടുക്കുക. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണുക. Credit : Kannur Kitchen