Easy Kerala Style Chemeen Curry : ചൂട് ചോറിന്റെ കൂടെ കഴിക്കാൻ വളരെ രുചികരമായ ചെമ്മീൻ കറി തയ്യാറാക്കി എടുക്കാം. ഇത് തയ്യാറാക്കാൻ വളരെയധികം എളുപ്പമാണ്. ഈ ചെമ്മീൻ കറി എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ 500ഗ്രാം ചെമ്മീൻ നല്ലതുപോലെ വൃത്തിയാക്കി വയ്ക്കുക.
അടുത്തതായി ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക. ശേഷം ഇഞ്ചി വെളുത്തുള്ളി അരച്ചത് ഒരു ടീസ്പൂൺ ചേർത്ത് കൊടുക്കുക. അതിലേക്ക് ആവശ്യത്തിന് കറിവേപ്പില നല്ലതുപോലെ മൂപ്പിക്കുക. ശേഷം ഒരു സവാള ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക അതോടൊപ്പം രണ്ട് പച്ചമുളക് ചേർത്ത് കൊടുക്കുക. സവാള വഴന്നു വരുമ്പോൾ ഒരു തക്കാളി ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക.
നല്ലതുപോലെ ഇളക്കി തക്കാളി വേവിച്ചെടുക്കുക. ശേഷം രണ്ട് ടീസ്പൂൺ മുളകുപൊടി ഒരു ടീസ്പൂൺ മല്ലിപ്പൊടി കാൽ ടീസ്പൂൺ ഗരംമസാല അര ടീസ്പൂൺ മഞ്ഞൾ പൊടി എന്നിവ ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. പൊടികളുടെ പച്ചമണം എല്ലാം മാറി വരുന്നത് വരെ ഇളക്കി കൊടുക്കുക. ശേഷം വൃത്തിയാക്കി വെച്ചിരിക്കുന്ന ചെമ്മീൻ ചേർത്തു കൊടുത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക.
ശേഷം ചെറിയ തീയിൽ അടച്ചുവെച്ച് വേവിക്കുക. ചെമ്മീൻ നല്ലതുപോലെ വെന്തു വന്നതിനു ശേഷം കറിക്ക് ആവശ്യമായ വെള്ളം ചേർത്തു കൊടുക്കുക. അതിനുശേഷം ആവശ്യത്തിന് ഉപ്പും ചേർത്ത് വീണ്ടും അടച്ചുവെക്കുക. കറി നല്ലതുപോലെ കുറുകി വരുമ്പോൾ ആവശ്യത്തിന് മല്ലിയില ചേർത്ത് കൊടുത്ത് ഇറക്കി വയ്ക്കുക. രുചിയോടെ കഴിക്കാം. Video Credit : Kannur Kitchen