Health Benefits Of Cheroola : നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയ ചെടിയാണ് ചെറൂള. വഴിയരികുകളിൽ ധാരാളമായി നാം ചെറൂളയെ കാണാറുണ്ട്. ശരീരത്തിലെ വിഷാംശങ്ങളെ പുറത്തുകളയുന്നതിനും വൃക്ക രോഗങ്ങളെ തടയുന്നതിനും ഇത് ഏറെ ഫലപ്രദമാണ്. അതുപോലെ രക്തസ്രാവം കൃമിശല്യം മൂത്രക്കല്ല് എന്നിവയ്ക്കും ഇത് ഏറെ ഉത്തമമാണ്.
മൂത്രശയ രോഗങ്ങൾക്ക് മരുന്നായി ഇത് ഉപയോഗിക്കാറുണ്ട്. ദശപുഷ്പങ്ങളിൽ പെട്ട ഒന്നാണ് ചെറൂള. ശരീരവേദന നടുവേദന എന്നീ പ്രശ്നങ്ങൾ അനുഭവിക്കുന്നവരാണെങ്കിൽ ചെറൂളയുടെഇലയിട്ട് തിളപ്പിച്ച വെള്ളത്തിൽ കുളിക്കുന്നത് വളരെ നല്ലതായിരിക്കും. ചെറൂളയുടെ പൂവ് തിളച്ച വെള്ളത്തിൽ ഇട്ട് അടിച്ചെടുത്ത് കുടിക്കുകയാണെങ്കിൽ മൂത്രക്കല്ല് രോഗത്തിന് ആശ്വാസം ലഭിക്കും. ചെറൂളയുടെ ഇലകൾ മോരിൽ അരച്ച് കഴിക്കുന്നത് പ്രമേഹരോഗികളുടെ പ്രമേഹത്തെ നിയന്ത്രണത്തിൽ ആക്കുവാൻ സഹായിക്കുന്നു.
സ്ത്രീ പുരുഷ ഭേദമന്യേ എല്ലാവരെയും അലട്ടുന്ന പ്രശ്നമാണ് മൂത്രാശയെ സംബന്ധമായ പ്രശ്നങ്ങൾ. റോളയുടെ നേട്ടത്തിൽ ലഭിച്ച വെള്ളം കുടിക്കുന്നത് ഇതിനു വലിയ പരിഹാരമാണ്. ഓർമ്മശക്തി വർധിപ്പിക്കുന്നതിനും അൽഷിമേഴ്സ് പോലുള്ള രോഗ അവസ്ഥകൾക്കും ചെറുള വളരെയധികം സഹായിക്കും. ചെറൂള നെയിൽ കാച്ചി കഴിക്കുകയാണെങ്കിൽ ഓർമ്മശക്തി വർദ്ധിക്കുന്നു കൂടാതെ ഇത് പാലിലും കാച്ചി കഴിക്കാവുന്നതാണ്.
അതുപോലെ ചെറൂള ഉപയോഗിക്കുന്നത് കൊണ്ട് മൂലക്കുരു മൂലം ഉണ്ടാകുന്ന അമിത രക്തസ്രാവത്തെ ഇല്ലാതാക്കാൻ സഹായിക്കുന്നു. അതുപോലെ കുട്ടികളിൽ ഉണ്ടാകുന്ന വിരശല്യത്തെയും ഇല്ലാതാക്കുന്നതിനെ ചെറൂളയുടെ തിളപ്പിച്ച വെള്ളം കുടിച്ചാൽ മതി. ചെറൂള ഇതുപോലെയുള്ള കാര്യങ്ങൾക്ക് ഉപയോഗിക്കുന്നതിനു മുൻപായി ഒരു ഡോക്ടറുടെ വിശദമായ നിർദ്ദേശം തേടേണ്ടതാണ്. Credit : Easy Tips4 U