Tasty Masala Muringa dry Fry : മുരിങ്ങക്കായ ഉപയോഗിച്ചുകൊണ്ട് വളരെ രുചികരമായ ഒരു വിഭവം തയ്യാറാക്കി എടുക്കാം ഒരു തവണ മുരിങ്ങക്കായ ഇതുപോലെ തയ്യാറാക്കുകയാണെങ്കിൽ വീണ്ടും വീണ്ടും ചോദിച്ചു കൊണ്ടേയിരിക്കും. ഇത് എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം അതിനായി ആദ്യം തന്നെ ഒരു പാൻ ചൂടാക്കി അതിലേക്ക് ഒരു ടീസ്പൂൺ വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക. ശേഷം അരക്കപ്പ് തേങ്ങ ചിരകിയത്, അഞ്ച് ചെറിയ ചുവന്നുള്ളി, രണ്ട് ഏലക്കായ രണ്ട് ഗ്രാമ്പൂ ചെറിയ കഷ്ണം പട്ട എന്നിവ ചേർത്ത് നല്ലതുപോലെ ചൂടാക്കി എടുക്കുക.
തേങ്ങയുടെ നിറം ചെറുതായി മാറി വരുമ്പോൾ അതിലേക്ക് ഒന്നര ടീസ്പൂൺ കാശ്മീരി മുളകുപൊടി ഒന്നര ടീസ്പൂൺ മല്ലിപ്പൊടി. അര ടീസ്പൂൺ കുരുമുളകുപൊടി, കാൽ ടീസ്പൂൺ മഞ്ഞൾ പൊടി എന്നിവ ചേർത്ത് പൊടികളുടെ പച്ചമണം എല്ലാം മാറി വരുന്നതുവരെ ഇളക്കി യോജിപ്പിക്കുക അതിനുശേഷം ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ട് ആവശ്യത്തിന് വെള്ളവും ഒഴിച്ച് അരച്ചെടുത്ത് മാറ്റിവയ്ക്കുക.
അടുത്തതായി ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക ശേഷം അര ടീസ്പൂൺ ചെറിയ ജീരകം ചേർത്ത് ചൂടാക്കി എടുക്കുക അതിലേക്ക് ഒരു സവാള പൊടിയായി അരിഞ്ഞത് ചേർത്ത് കൊടുത്ത് വഴറ്റിയെടുക്കുക. വഴന്നു വരുമ്പോൾ അതിലേക്ക് ഒരു ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി അരച്ചത് ഒരു തക്കാളി ചെറുതായി അരിഞ്ഞതും ആവശ്യത്തിന് കറിവേപ്പിലയും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.
അതിനുശേഷം മൂന്ന് ടീസ്പൂൺ പുളി വെള്ളം ചേർക്കുക. ശേഷം അരച്ചു വച്ചിരിക്കുന്ന മസാലയും ചേർത്ത് നന്നായി തിളപ്പിച്ച് എടുക്കുക. നന്നായി തിളച്ചു വരുമ്പോൾ അതിലേക്ക് 250 ഗ്രാം മുരിങ്ങക്കായ മീഡിയം വലിപ്പത്തിൽ മുറിച്ചത് ഇട്ടുകൊടുക്കുക. അടച്ചുവെച്ച് വേവിക്കുക. കറി നല്ലതുപോലെ വെന്ത് ഡ്രൈ ആയി വരുമ്പോൾ ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. രുചിയോടെ കഴിക്കാം. Credit : Shamees Kitchen