Jackfruit Cleaning And Storing Tips : ചക്ക കഴിക്കാൻ ഇഷ്ടമില്ലാത്ത മലയാളികൾ ഉണ്ടാവില്ല. കേരളത്തിലെല്ലാം വളരെ സുലഭമായി തന്നെ ലഭിക്കുന്ന ഒരു ഫലമാണ് ചക്കപ്പഴം. ചക്ക വൃത്തിയാക്കുക എന്നതാണ് ആദ്യത്തെ പണി. എല്ലാവർക്കും തന്നെ മടിയുള്ള ഒരു കാര്യം കൂടിയാണ് അത്. എങ്ങനെയാണ് ചക്ക വളരെ വൃത്തിയായി മുറിച്ചെടുക്കാം എന്നും അതുപോലെ മാസങ്ങളോളം ചക്കയും ചക്കക്കുരുവും സൂക്ഷിച്ചു വെക്കേണ്ടത് എങ്ങനെയാണെന്നും നോക്കാം. ചക്ക മുറിക്കുന്നതിന് മുൻപായി ആദ്യം തന്നെ രണ്ട് കൈകളിലും വെളിച്ചെണ്ണ പുരട്ടുക അതുപോലെ മുറിക്കാൻ എടുക്കുന്ന കത്തിയിലും വെളിച്ചെണ്ണ പുരട്ടുക.
അതിനുശേഷം ചക്ക മുറിക്കുക. ചെറിയ കഷണങ്ങളാക്കി മുറിക്കുക ശേഷം അതിന്റെ മടലും മുകളിലത്തെ ഭാഗവും ചെട്ടിക്കളയുക. ചെയ്യുകയാണെങ്കിൽ ഓരോ ചക്കച്ചുളയും വേർപ്പെടുത്തി എടുക്കുന്നതിന് വളരെയധികം എളുപ്പമായിരിക്കും. കുട്ടികൾക്ക് പോലും വളരെ വേഗത്തിൽ ചക്കച്ചുള പറിച്ചെടുക്കാൻ സാധിക്കും. അതുപോലെ വെളിച്ചെണ്ണ പുരട്ടുന്നത് കൊണ്ട് ചക്കയുടെ വെളിഞ്ഞീൻ കയ്യിൽ ആകാതിരിക്കുകയും ചെയ്യും. അതുപോലെ കത്തിയിൽ പിടിച്ചിരിക്കുന്ന വെളിഞീൻ കളയുന്നതിന് കത്തി കുറച്ച് സമയം അടുപ്പിൽ വച്ച് ചൂടാക്കുക അതിനുശേഷം ഒരു പേപ്പർ ഉപയോഗിച്ചുകൊണ്ട് തുടച്ചു കളയുക.
വളരെ എളുപ്പത്തിൽ തന്നെ വൃത്തിയായി കിട്ടുന്നതാണ്. അതുപോലെ ചക്ക കുറെ നാൾ സൂക്ഷിച്ചു വയ്ക്കുന്നതിനായി ആദ്യം ചക്കയുടെ മുകളിലുള്ള എല്ലാ ഭാഗവും വൃത്തിയാക്കുക. ശേഷം അതിന്റെ ഞെട്ടു ഭാഗത്ത് കുറച്ച് മടൽ അവശേഷിപ്പിക്കുക. ശേഷം ഒരു പ്ലാസ്റ്റിക് കവർ എടുത്ത് അതിനകത്ത് ചക്ക പുരട്ടിയിടുക ശേഷം നല്ലതുപോലെ കെട്ടി ഫ്രീസറിൽ അകത്ത് വെച്ച് സൂക്ഷിക്കാവുന്നതാണ്. പ്ലാസ്റ്റിക് പാത്രങ്ങളിൽ സൂക്ഷിച്ചുവയ്ക്കുന്നവരാണെങ്കിൽ ആദ്യം കുറച്ച് ടിഷ്യൂ പേപ്പർ ഇട്ടുകൊടുക്കുക അതിനുമുകളിൽ ആയി ചക്ക വിതറിയിടുക വീണ്ടും അതിനു മുകളിൽ ടിഷ്യു പേപ്പർ വയ്ക്കുക.
ഈ രീതിയിൽ ചക്ക പാത്രത്തിൽ മുഴുവൻ നിറച്ച് അടച്ച് ഫ്രീസറിൽ സൂക്ഷിക്കുക. കുറേ മാസങ്ങളോളം ചക്ക കേടാവാതെ ഇരിക്കും. അതുപോലെ ചക്കക്കുരു കേട് വരാതെ സൂക്ഷിക്കാൻ ആദ്യം ചക്കക്കുരുവിന്റെ മുകളിലുള്ള ചെറിയ പാടകളഞ്ഞു തണലത്ത് വെച്ച് ഉണക്കിയെടുക്കുക. ശേഷം ഒരു പ്ലാസ്റ്റിക് കവറിൽ ആക്കി മൺപാത്രത്തിൽ അടച്ച് സൂക്ഷിക്കുക. അല്ലെങ്കിൽ പ്ലാസ്റ്റിക് പാത്രത്തിൽ ആക്കി ഫ്രീസറിൽ സൂക്ഷിക്കുക. പച്ച ചക്കയാണ് സൂക്ഷിക്കാൻ വയ്ക്കുന്നത് എങ്കിൽ ആദ്യം അത് ആവിയിൽ വെച്ച് വേവിച്ചതിനു ശേഷം പാത്രത്തിലടച്ചു സൂക്ഷിക്കാവുന്നതാണ്. ചക്ക കിട്ടുമ്പോൾ എല്ലാ വീട്ടമ്മമാരും ഈ രീതിയിൽ സൂക്ഷിച്ചു വയ്ക്കുക. Credit : Ansi’s Vlog