Making Of Perfect poori Recipe : ബ്രേക്ക് ഫാസ്റ്റ് ആയാലും ഡിന്നറിനായാലും കഴിക്കാൻ രുചികരമായ പൂരി തയ്യാറാക്കാം. എങ്ങനെയാണ് പെർഫെക്ട് ആയി തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് രണ്ട് കപ്പ് ഗോതമ്പ് പൊടി എടുക്കുക അതിലേക്ക് രണ്ട് ടീസ്പൂൺ മൈദ പൊടി ചേർക്കുക. കൂടാതെ രണ്ട് ടീസ്പൂൺ റവ കൂടി ചേർക്കുക.
ഇതുപോലെ നല്ല കറുമുറ കഴിക്കാൻ വളരെ നല്ലതാണ് വറുത്തതോ വറുക്കാത്തതോ ആയ റവ ചേർത്ത് കൊടുക്കാവുന്നതാണ്. അതിലേക്ക് രണ്ട് നുള്ള് പഞ്ചസാര ചേർക്കുക ശേഷം ആവശ്യത്തിന് ഉപ്പ് ചേർക്കുക. അതിനുശേഷം ഒരു ടീസ്പൂൺ ഓയിലോ അല്ലെങ്കിൽ വെളിച്ചെണ്ണയോ ചേർത്തു കൊടുക്കുക. ശേഷം കൈകൊണ്ട് നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കുക. അതിനുശേഷം ആവശ്യത്തിന് വെള്ളം ഒഴിച്ച് ചപ്പാത്തി മാവ് തയ്യാറാക്കുന്നത് പോലെ മാവ് തയ്യാറാക്കുക.
അതിനുശേഷം 10 മിനിറ്റ് അടച്ചു മാറ്റി വയ്ക്കുക. ശേഷം വീണ്ടും കൈ കൊണ്ട് 5 മിനിറ്റ് പരത്തുക. അതിനുശേഷം ചെറിയ ഉരുളകളായി ഉരുട്ടിയെടുത്ത് ആവശ്യത്തിന് പൊടി ഉപയോഗിച്ച് കൊണ്ട് പരത്തിയെടുക്കുക. ചപ്പാത്തിക്ക് പരത്തുന്നതുപോലെ പരത്തിയെടുക്കുക എന്നാൽ അധികം വലുപ്പം ആവശ്യമില്ല. എങ്കിൽ ഒരു ചെറിയ പാത്രം ഉപയോഗിച്ചുകൊണ്ട് ഒരേ അളവിൽ മുറിച്ചെടുക്കാവുന്നതാണ്.
അതിനുശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക എണ്ണ നന്നായി ചൂടാകുമ്പോൾ തയ്യാറാക്കി വച്ചിരിക്കുന്നു ഓരോന്നും ഇട്ടുകൊടുത്ത് പൊരിച്ചെടുക്കുക. ചെറുതായി പൊന്തി വരുമ്പോൾ തവികൊണ്ട് അമർത്തി കൊടുക്കുക. അപ്പോൾ നല്ല ബോള് പോലെ പൂരി പൊന്തി വരും. ശേഷം ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക രുചിയോടെ കഴിക്കാം. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണുക. Video Credit : Rathna’s Kitchen