Tasty Pepper Fish Curry Recipe : മീൻ വാങ്ങിക്കുമ്പോൾ ഒരു തവണയെങ്കിലും ഇതുപോലെ തയ്യാറാക്കി നോക്കൂ. ഈ പുതിയ റെസിപ്പി എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ഒരു പാൻ ചൂടാക്കി അതിലേക്ക് മൂന്ന് ടീസ്പൂൺ കുരുമുളക് ചേർത്തു കൊടുക്കുക. അതിലേക്ക് ഒരു ഗ്ലാസ് വെള്ളം കൂടി ചേർത്ത് നല്ലതുപോലെ തിളപ്പിച്ചെടുക്കുക അതിനുശേഷം കുരുമുളക് വെള്ളമെല്ലാം കളഞ്ഞ് ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ടു നന്നായി അരച്ചെടുക്കുക. ആവശ്യത്തിന് വെള്ളവും ചേർത്ത് കൊടുക്കുക.
അടുത്തതായി ഒരു മൺചട്ടി ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക ശേഷം ഒരു ടീസ്പൂൺ ഉലുവ ചേർത്ത് കൊടുക്കുക. ഉലുവയുടെ നിറം മാറി വരുമ്പോൾ അതിലേക്ക് കറിവേപ്പില ചേർത്ത് കൊടുക്കുക. ശേഷം ഒരു സവാള ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക. നല്ലതുപോലെ വഴറ്റിയെടുക്കുക. വഴന്നു വരുമ്പോൾ അതിലേക്ക് മൂന്ന് പച്ചമുളക് ചെറുതായി അരിഞ്ഞതും ഇഞ്ചി വെളുത്തുള്ളി ചതച്ചത് ഒരു ടീസ്പൂൺ ചേർത്തു കൊടുക്കുക.
ഇവയെല്ലാം പാടി വരുമ്പോൾ അതിലേക്ക് അര ടീസ്പൂൺ മഞ്ഞൾ പൊടി, ഒന്നര ടീസ്പൂൺ മല്ലിപ്പൊടി, എന്നിവ ചേർത്ത് പൊടിയുടെ പച്ചമണം മാറി വരുന്നത് വരെ ഇളക്കി യോജിപ്പിക്കുക അതിനുശേഷം അരച്ചുവച്ചിരിക്കുന്ന കുരുമുളക് ചേർത്തു കൊടുക്കുക. വീണ്ടും നന്നായി ഇളക്കി യോജിപ്പിച്ചതിനു ശേഷം ഒരു തക്കാളി ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക. തക്കാളി വെന്തു വരുമ്പോൾ അതിലേക്ക് മൂന്നോ നാലോ കുടംപുളി ചേർത്തുകൊടുക്കുക .
ആവശ്യത്തിന് വെള്ളവും ഉപ്പും ഒഴിച്ച് നല്ലതുപോലെ തിളപ്പിക്കുക. അതിലേക്ക് കുരുമുളക് തിളപ്പിച്ചെടുത്ത വെള്ളം ബാക്കിയുള്ളത് കൂടി ചേർത്തു കൊടുക്കുക. നന്നായി തിളച്ചു വരുമ്പോൾ അതിലേക്ക് മീൻ ചേർത്തു കൊടുക്കുക. ശേഷം അടച്ചുവെച്ച് വേവിക്കുക. മീൻ എല്ലാം നല്ലതുപോലെ വെന്ത് കറി കുറുകി പാകമാകുമ്പോൾ ആവശ്യത്തിന് കറിവേപ്പിലയും ഒരു ടീസ്പൂൺ പച്ച വെളിച്ചെണ്ണയും ഒഴിച്ച് കൊടുത്ത് ഇറക്കി വയ്ക്കുക. രുചിയോടെ കഴിക്കാം. Video Credit : Lillys Natural Tips