Easy Useful Kitchen Tip : അടുക്കളയിൽ പ്രധാനമായി വരുന്ന കുറെ ശല്യക്കാരാണ് ഉറുമ്പ് പാറ്റ പല്ലി എന്നിവ. സാധാരണ ഉറുമ്പ് പഞ്ചസാരത്തിനകത്ത് കയറി പിന്നീട് പഞ്ചസാര യാതൊരു തരത്തിലും ഉപയോഗിക്കാൻ പറ്റാത്ത രീതിയിൽ ആക്കി മാറ്റാറുണ്ട്. ചായ ഉണ്ടാക്കാനായി എടുക്കുമ്പോൾ ആയിരിക്കും പഞ്ചസാര പാത്രത്തിന്റെ ഉള്ളിൽ ഇരിക്കുന്ന ഉറുമ്പുകളെ പലപ്പോഴും ശ്രദ്ധിക്കാറുള്ളത്. പാത്രം എത്ര മുറുക്കി അടച്ചാലും ചില കുഞ്ഞനുറുമ്പുകൾ എല്ലാം വളരെ എളുപ്പത്തിൽ കയറി പോകും.
എന്നാൽ ഇതുപോലെയുള്ള പ്രശ്നങ്ങളിൽ നിന്ന് വീട്ടമ്മമാർക്ക് ചെയ്യാൻ പറ്റുന്ന ഒരു കിടിലൻ ടിപ്പ് പരിചയപ്പെടാം. എല്ലാ വീടുകളിലും തന്നെ മസാല കൂട്ടുവാങ്ങുമ്പോൾ കിട്ടുന്ന ഇലയാണ് വായനയില. വയന ഇല മാത്രം മതി ഉറുമ്പിനെ ഓടിക്കാൻ. പഞ്ചസാര ഇട്ടു വയ്ക്കുന്ന പാത്രത്തിലേക്ക് ഒരു വയനയില ഇട്ടു വയ്ക്കുക. അങ്ങനെ ചെയ്യുകയാണെങ്കിൽ ഒട്ടുംതന്നെ പഞ്ചസാര പാത്രത്തിൽ ഉറുമ്പ് വരാതെ ഇരിക്കും.
അതുപോലെ മറ്റൊരു മാർഗം ഗ്രാമ്പു ഒന്നോ രണ്ടോ എടുത്ത് അത് ഒരു നൂലിൽ കോർക്കുക. ശേഷം പഞ്ചസാര പത്രത്തിൽ ഇട്ടുവയ്ക്കുക. ഇങ്ങനെ ചെയ്താലും ഉറുമ്പ് വരില്ല.അടുത്ത ഒരു ടിപ്പ് നമ്മളെല്ലാവരും നാരങ്ങ പിഴിഞ്ഞതിനുശേഷം അതിന്റെ തൊലി കളയുകയാണ് പതിവ്. എന്നാൽ ഇനി തൊലി കളയാതെ അത് ഉണക്കിയെടുക്കുക ശേഷം പഞ്ചസാര പത്രത്തിൽ ഇട്ടുവയ്ക്കുക.
ഇങ്ങനെ ചെയ്താലും ഉറുമ്പ് വരുന്നത് ഇല്ലാതാക്കാം. പറഞ്ഞതിൽ ഏതെങ്കിലും ഒരു മാർഗ്ഗം തീർച്ചയായും ചെയ്തു നോക്കുക ഇത് എല്ലാ വീട്ടമ്മമാർക്കും വളരെയധികം ഉപകാരപ്പെടുന്നതാണ്. എത്രത്തോളം പാത്രം മുറുക്കിടച്ചാലും വീണ്ടും വരുന്ന ഉറുമ്പുകളെ ഇല്ലാതാക്കുന്നതിന് ഈ മാർഗ്ഗങ്ങൾ ചെയ്തു നോക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : Grandmother Tips