Tip For pressure cooker leek : എല്ലാ വീട്ടമ്മമാരും തന്നെ പെട്ടെന്ന് ജോലികൾ ചെയ്തു തീർക്കുന്നതിന് കുക്കറു കളെയാണ് കൂടുതൽ ആശ്രയിക്കാറുള്ളത്. ഈ കുക്കറുകൾ ദിവസം ഉപയോഗിച്ച് കഴിയുമ്പോൾ കുറച്ചു നാളുകൾക്കു ശേഷം അതിന്റെ വാഷ് ലൂസായി പോയി കുക്കറിൽ ഭക്ഷണപദാർത്ഥങ്ങൾ വേവിക്കാൻ വയ്ക്കുമ്പോൾ അതിൽ നിന്നുള്ള വെള്ളം ലീക്കായി പുറത്തു പോകാറുണ്ട്.
ശേഷം കുക്കർ വൃത്തികേടായി പോകുന്നു. അതുമാത്രമല്ല ഗ്യാസ് സ്റ്റൗവും വൃത്തികേടായി പോകുന്നു. എന്നാൽ ഇനി ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വേണ്ട. വളരെ എളുപ്പത്തിൽ തന്നെ കുക്കറിന് ഉണ്ടാകുന്ന ലീക്ക് മാറ്റിയെടുക്കാം. അതിനായി ആദ്യം തന്നെ കുക്കറിൽ ഭക്ഷണം സാധനങ്ങൾ വെക്കുന്നതിനു മുൻപായി കുക്കറിന്റെ വാഷ് പുറത്തേക്ക് എടുക്കുക.
നല്ലതുപോലെ കഴുകി വൃത്തിയാക്കുക. അതിനുശേഷം രണ്ടു മണിക്കൂർ നേരത്തേക്ക് ഫ്രീസറിൽ വയ്ക്കുക.അതിനുശേഷം വാഷ് കുക്കറിന്റെ മൂടിയിൽ ഉറപ്പിച്ചതിനുശേഷം കുക്കറിനകത്ത് വേവിക്കാനുള്ള ഭക്ഷണസാധനങ്ങൾ വെച്ച് കുക്കർ അടക്കുക. ഇപ്പോൾ നിങ്ങൾക്ക് വ്യത്യാസം കാണാം. മുൻപ് അതിലെ വെള്ളമെല്ലാം തെറിച്ചു പുറത്തേക്ക് പോയിരുന്നത് പോലെ ഇപ്പോൾ പോകാതിരിക്കുന്നത് കാണാം.
ഇത് എല്ലാവർക്കും തന്നെ ഉപകാരപ്പെടുന്ന ഒരു ടിപ്പാണ്. വീട്ടമ്മമാർ എല്ലാവരും തന്നെ ഈ ടിപ്പ് ഒരു പ്രാവശ്യമെങ്കിലും പരീക്ഷിച്ചു നോക്കുക. ഇതിന്റെ മാറ്റം നിങ്ങൾക്ക് നേരിട്ട് തന്നെ അറിയാം. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കണ്ടു നോക്കുക. Credit : Grandmother Tips