Bread Banana Breakfast Recipe : രാവിലെ ബ്രേക്ക് ഫാസ്റ്റ് വളരെ രുചിയുള്ളതാക്കാൻ ബ്രഡും പഴവും മാത്രം മതി. ഇതുപോലെ ഒരു കിടിലൻ ബ്രേക്ക്ഫാസ്റ്റ് എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം അതിനായി ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് രണ്ടു മുട്ട പൊട്ടിച്ചൊഴിക്കുക ശേഷം കാൽ കപ്പ് പാല് ചേർക്കുക അതിലേക്ക് ഒരു ടീസ്പൂൺ പഞ്ചസാര ചേർത്തു കൊടുത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിച്ച് എടുക്കുക.
അടുത്തതായി നാലു ബ്രഡ് എടുത്തു വയ്ക്കുക. ശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് കുറച്ച് നെയ്യ് ചേർത്തു കൊടുക്കുക ശേഷം എടുത്തു വച്ചിരിക്കുന്ന ബ്രഡ് മുട്ടയിലേക്ക് മുക്കിയെടുത്ത് നേരെ പാനിലേക്ക് ഇട്ട് രണ്ടുഭാഗവും നന്നായി മൊരിയിച്ച് എടുക്കുക. ശേഷം ഒരു പാത്രത്തിലേക്ക് പകർത്തി വെക്കുക. അടുത്തതായി ഒരു പാൻ ചൂടാക്കി അതിലേക്ക് ഒരു ടീസ്പൂൺ വെണ്ണ ഒഴിച്ചു കൊടുക്കുക.
അലിഞ്ഞു വന്നതിനുശേഷം അതിലേക്ക് കാൽ കപ്പ് പഞ്ചസാര ചേർത്തു കൊടുക്കുക. ശേഷം നല്ലതുപോലെ അലിയിച്ചെടുക്കുക ചെറിയ ബ്രൗൺ നിറമായി മാറുമ്പോൾ അതിലേക്ക് മൂന്ന് പഴം ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുത്ത് ഇളക്കി യോജിപ്പിക്കുക. പഴവും പഞ്ചസാരയും നല്ലതുപോലെ ഇളക്കി യോജിപ്പിച്ചതിനു ശേഷം ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക.
അടുത്തതായി നേരത്തെ തയ്യാറാക്കി വെച്ച ബ്രഡ് ഒരു പ്ലേറ്റിൽ നിരത്തി വയ്ക്കുക. അതിനു മുകളിലായി തയ്യാറാക്കിവെച്ച പഴം വെച്ചു കൊടുക്കുക. രുചിയോടെ കഴിക്കാം. വളരെയധികം രചികരമായ ഇതുപോലെ ഒരു ബ്രേക്ക്ഫാസ്റ്റ് എല്ലാവരും തന്നെ തയ്യാറാക്കി നോക്കുക. കുട്ടികൾക്കെല്ലാം ഇത് വളരെയധികം ഇഷ്ടപ്പെടും. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Video Credit : Shamees Kitchen