Making Of Coffee Powder : രാവിലെ എഴുന്നേൽക്കുമ്പോൾ ഒരു കപ്പ് കാപ്പി കുടിക്കാൻ ആർക്കാണ് ഇഷ്ടമില്ലാത്തത്. മലയാളികൾക്ക് എല്ലാവർക്കും ഒഴിച്ചുകൂടാൻ പറ്റാത്തഒന്നാണ് കാപ്പി.ദിവസത്തിൽ ഒരു തവണയെങ്കിലും കാപ്പി കുടിക്കാത്തവരായി ആരും തന്നെ ഉണ്ടാകില്ല. അതുപോലെ തന്നെയാണ് മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട ഒരു പഴമാണ് ചക്കപ്പഴം.
കേരളത്തിൽ സുലഭമായി ലഭിക്കുന്നതുകൊണ്ട് തന്നെ ചക്ക ഉപയോഗിച്ച് നിരവധി വിഭവങ്ങൾ തയ്യാറാക്കാൻ നാമെല്ലാവരും ശ്രമിക്കാറുണ്ട്. ചക്ക എടുത്തതിനുശേഷം സാധാരണയായി അതിന്റെ കുരു കളയുകയോ അല്ലെങ്കിൽ കറിവെക്കാനായി ഉപയോഗിക്കുകയോ ചെയ്യാറുണ്ട്. എന്നാൽ ഇനി ചക്കക്കുരുവിൽ നിന്ന് കാപ്പിപ്പൊടി ഉണ്ടാക്കാം. ചക്കയുടെ സീസൺ വരുമ്പോൾ എല്ലാം ചക്കക്കുരു ഉപയോഗിച്ചുകൊണ്ട് കാപ്പിപ്പൊടി തയ്യാറാക്കി വെക്കൂ. എങ്ങനെയാണ് ചക്കക്കുരുവിൽ നിന്ന് കാപ്പിപ്പൊടി ഉണ്ടാക്കിയെടുക്കുന്നത് എന്ന് നോക്കാം.
അതിനായി ആദ്യം തന്നെ ചക്കക്കുരുവിന്റെ പുറമേയുള്ള തോട് കളഞ്ഞ് വൃത്തിയാക്കിയെടുക്കുക. ശേഷം ചെറിയ കഷണങ്ങളാക്കി മുറിച്ച് ഒരു മുറത്തിലോ അല്ലെങ്കിൽ തുണിയിലോ വിരിച്ച് വെയിലത്ത് നന്നായി ഉണക്കിയെടുക്കുക. നാലോ അഞ്ചോ ദിവസം നല്ല ചൂടുള്ള വെയിലത്ത് വിരിച്ചിട്ട് നല്ലതുപോലെ ഉണക്കി എടുക്കുക. ശേഷം ഒരു പാൻ ചൂടാക്കി ഉടക്കിയെടുത്താൽ ചക്കക്കുരു അതിലേക്ക് ഇട്ടു കൊടുക്കുക. ശേഷം നല്ലതുപോലെ ഇളക്കി അത് ചുട്ടെടുക്കുക.
ചക്കക്കുരു നല്ലതുപോലെ കാപ്പികുരു വറുക്കുന്നത് പോലെ വറുക്കണം. ചക്കക്കുരുവിന്റെ നിറമെല്ലാം മാറി കരിഞ്ഞു പോകാതെ ബ്രൗൺ നിറമാകുമ്പോൾ തീ ഓഫ് ചെയ്യുക. അതിനുശേഷം ഒരു മിക്സിയുടെ ജാർ എടുത്ത് അതിലേക്ക് ഇട്ടു കൊടുക്കുക. ശേഷം നല്ലതുപോലെ പൊടിച്ചെടുക്കുക. കാപ്പിപ്പൊടി തയ്യാർ. ഇത് വെള്ളമില്ലാത്ത ഒരു പാത്രത്തിൽ അടച്ചു സൂക്ഷിച്ചു വയ്ക്കുക. ചായ ഉണ്ടാക്കുമ്പോൾ ആവശ്യാനുസരണം എടുത്ത് ഉപയോഗിക്കുക. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണുക. Video credit : Lillys Natural Tips