Health Benefits Of kayyonni : കേരളത്തിന്റെ നാട്ടിൽ പുറങ്ങളിലും റോഡ് അരികുകളിലും ധാരാളമായി കണ്ടുവരുന്ന ഒരു ചെടിയാണ് കയ്യോന്നി. കേശ സംരക്ഷണമാണ് ഈ ചെടിയുടെ ഏറ്റവും വലിയ ഗുണമായി എല്ലാവർക്കും അറിയാവുന്നത്. എന്നാൽ അതുമാത്രമല്ല നിരവധി ആരോഗ്യഗുണങ്ങൾ ഈ ചെടിക്ക് ഉണ്ട്. ഈ ചെടി എണ്ണ കാച്ചിയ തലയിൽ തേക്കാൻ ഉപയോഗിക്കാറുണ്ട് ഇത് മുടിയുടെ വളർച്ചയ്ക്കും മുടികൊഴിച്ചിലിനും എല്ലാം വളരെ ഉപകാരപ്രദമാണ്.
കൂടാതെ കരളിനെ നല്ല ടോണിക്കായി ആയുർവേദത്തിൽ ഈ ചെടി ഉപയോഗിക്കാറുണ്ട്. വാദ സംബന്ധമായ സർവരോഗങ്ങൾക്കും ഈ ചെടി ഒരു വലിയ ഒറ്റമൂലിയാണ്. ധാരാളമായി വെള്ളം ലഭിക്കുന്ന സ്ഥലങ്ങളിൽ ഈ ചെടി കാണാൻ സാധിക്കും. തലവേദനക്ക് മരുന്നായി ഈ ചെടി ഉപയോഗിച്ച് വരുന്നു. ദഹന നാളത്തിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിന് കയ്യോന്നി വളരെ ഗുണം ചെയ്യുന്നു. ഇത് അൾസർ ഗ്യാസ് നെഞ്ചിരിച്ചിൽ ഓക്കാനം തുടങ്ങിയവയെല്ലാം തടയുന്നു.
കൂടാതെ ഈ ചെടിയിൽ അടങ്ങിയിരിക്കുന്ന ഹൈപ്പോ ഗ്ലയ്സമിക് ഘടകം പ്രമേഹം നിയന്ത്രിക്കുന്നതിൽ ഒരു പ്രധാന പങ്കു വഹിക്കുന്നു. കൂടാതെ ശരീരത്തിന് പ്രതിരോധശേഷി വർദ്ധിപ്പിക്കുവാൻ ഈ ചെടിക്ക് പ്രത്യേകമായ കഴിവുണ്ട്. ശരീരത്തിന്റെ തണുപ്പിനും രക്തചംക്രമണം എന്നിവയ്ക്കും ഇത് ഏറെ ഗുണപ്രദമാണ്. കയ്യോന്നിയുടെ നീരും ആവണക്കെണ്ണയും ചേർത്ത് കഴിക്കുകയാണെങ്കിൽ ഉദര ക്രമി ഇല്ലാതാക്കാൻ സാധിക്കും. ഈ ചെടി അരച്ച് ചേർത്ത് കഴിക്കുകയാണെങ്കിൽ തൊണ്ട അടപ്പ് ഇല്ലാതാക്കാം.
ചുമ, വലിവ് എന്നീ അവസ്ഥകൾക്കെല്ലാം ഈ ചെടി ഉപയോഗിക്കാറുണ്ട്. അതുപോലെ തന്നെ ഈ ചെടിയും എള്ളും അരച്ച് ഇളകിയ പല്ലിൽ തേച്ച് പിടിപ്പിക്കുകയാണെങ്കിൽ പല്ല് ഉറക്കും. മഞ്ഞപ്പിത്തം നിഷാന്തത എന്നിവ ഇല്ലാതാക്കുന്നതിന് ഇതിന്റെ നീര് മൂന്ന് നേരവും കഴിക്കുക. കണ്ണിന്റെ ആരോഗ്യത്തിനും ഈ ചെടി വളരെ നല്ലതാണ് കാഴ്ചക്കുറവിന് ഇത് ഉപയോഗിക്കാറുണ്ട്. കയ്യോന്നിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണുക. Credit : Easy Tip 4U