Tasty Spicy Fish Pepper Roast : മീൻ വാങ്ങുമ്പോൾ ഒരു തവണയെങ്കിലും ഇതുപോലെ തയ്യാറാക്കി നോക്കൂ. കുരുമുളകിട്ട് വരട്ടിയെടുത്ത മീൻ റോസ്റ്റ്. ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം അതിനായി ആദ്യം തന്നെ ആവശ്യമുള്ള അത്രയും മീൻ കഴുകി വൃത്തിയാക്കി ഒരു പാത്രത്തിലേക്ക് എടുത്തു വയ്ക്കുക. അതിലേക്ക് ഒരു ടീസ്പൂൺ കുരുമുളക് അര ടീസ്പൂൺ മഞ്ഞൾപ്പൊടി ആവശ്യത്തിന് ഉപ്പ് ചേർത്ത് നല്ലതുപോലെ മീനിലേക്ക് തേച്ചുപിടിപ്പിച്ച് മാറ്റിവയ്ക്കുക.
അതിനുശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ചുകൊടുക്കുക ശേഷം മസാല പുരട്ടിവെച്ച മീൻ ഓരോന്നായി ഇട്ടുകൊടുത്ത് പകുതി വേവിൽ മൊരിയിച്ച് എടുക്കുക. ശേഷം മാറ്റിവയ്ക്കുക. അതേ പാനിലേക്ക് ഒരു സവാള ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുത്ത് വഴറ്റിയെടുക്കുക. വഴന്നു വരുമ്പോൾ അതിലേക്ക് രണ്ട് ടീസ്പൂൺ ഇഞ്ചി ചതച്ചത്, രണ്ട് ടീസ്പൂൺ വെളുത്തുള്ളി ചതച്ചത് രണ്ട് പച്ചമുളക് ആവശ്യത്തിന് കറിവേപ്പില ചേർത്ത് വീണ്ടും വഴറ്റിയെടുക്കുക.
അതിനുശേഷം അര ടീസ്പൂൺ മഞ്ഞൾപ്പൊടി രണ്ട് ടീസ്പൂൺ കുരുമുളകുപൊടി അര ടീസ്പൂൺ വറ്റൽ മുളക് ചതച്ചത് എന്നിവ ചേർത്ത് വഴറ്റി യോജിപ്പിക്കുക. അതിനുശേഷം ഒരു തക്കാളി ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുത്ത് തക്കാളി പകുതി വഴന്നു വരുന്നത് വരെ ഇളക്കി യോജിപ്പിക്കുക. ശേഷം വറുത്തു വച്ചിരിക്കുന്ന മീൻ ചേർത്ത് കൊടുക്കുക.
അതോടൊപ്പം തന്നെ ഒരു ടീസ്പൂൺ നാരങ്ങാനീരും ചേർത്തു കൊടുക്കുക. അടച്ചുവെച്ച് ചെറിയ തീയിൽ വേവിച്ചെടുക്കുക. 10 ,15 മിനിറ്റിനു ശേഷം ആവശ്യത്തിന് കറിവേപ്പിലയും ചേർത്ത് ഇറക്കി വയ്ക്കുക. ഏത് മീനായാലും ഇനി ഈ രീതിയിൽ ഒന്ന് തയ്യാറാക്കി നോക്കൂ എല്ലാവർക്കും വളരെ ഇഷ്ടപ്പെടും. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Video Credit : Sheeba’s Recipes