Easy Tip To Store Snack : കുട്ടികളുള്ള വീടുകളിൽ എല്ലാം തന്നെ ഇപ്പോഴും പലഹാരങ്ങൾ വീട്ടമ്മമാർ സ്റ്റോർ ചെയ്തു വയ്ക്കാറുണ്ട്. എണ്ണ പലഹാരങ്ങൾ രണ്ടോ മൂന്നോ ദിവസത്തിൽ കൂടുതൽ സാധാരണ രീതിയിൽ ഇരിക്കാറില്ല. അതിന്റെ ക്രിസ്പിനസ് പെട്ടെന്ന് തന്നെ ഇല്ലാതാകാറുണ്ട്. അതുകൊണ്ടുതന്നെ കുറച്ചു ദിവസങ്ങൾക്കുശേഷം നാമതു പുറത്തേക്കെടുത്തു കളയുന്നു.
എന്നാൽ ഇനി എണ്ണപലഹാരങ്ങൾ വാങ്ങുമ്പോൾ കുറച്ച് അധികം നാൾ നമുക്ക് കേടുവരാതെ സൂക്ഷിക്കാം. എപ്പോഴും ക്രിസ്പി ആയിരിക്കുകയും ചെയ്യും. അതിനായി ചെയ്യാൻ പറ്റുന്ന ഒരു കിടിലൻ ടിപ്പ് നോക്കാം. അതിനായി വൃത്തിയുള്ള ഒരു ചെറിയ തുണി കഷണം എടുക്കുക. ഒരു ടീസ്പൂൺ ഉപ്പിട്ട് കൊടുക്കുക. ശേഷം ഒരു നൂൽ ഉപയോഗിച്ച് കൊണ്ട് കിഴി പോലെ കെട്ടുക.
അതിനുശേഷം പലഹാരങ്ങൾ ഇട്ടു സൂക്ഷിച്ചു വയ്ക്കുന്ന പാത്രത്തിലേക്ക് വെച്ചു കൊടുക്കുക. ഇങ്ങനെ ചെയ്യുകയാണെങ്കിൽ കുറെ ഗുണങ്ങളുണ്ട്. പാത്രങ്ങളിൽ പെട്ടന്ന് ഈർപ്പം നിലനിൽക്കുന്നത് കൊണ്ടാണ് പലഹാരങ്ങൾ എല്ലാ പെട്ടെന്ന് കേടായി പോകുന്നത്. ഇതുപോലെ ചെയ്താൽ ഈർപ്പം എല്ലാം ഉപ്പു വലിച്ചെടുക്കും. അതുകൊണ്ടുതന്നെ ക്രിസ്പിനസ് പോകാതെ ഇരിക്കും.
കൂടാതെ പലഹാരങ്ങളിൽ എണ്ണ കാറിയ മണം വരുന്നത് തടയാനും സാധിക്കും. എല്ലാവരും തന്നെ ഈ ടിപ്പ് ചെയ്തു നോക്കുക. ഇത് വളരെയധികം ഉപകാരപ്പെടും. പാക്കറ്റുകളിൽ നാം വാങ്ങുന്ന ഏത് പലഹാരങ്ങളും ഈ രീതിയിൽ തന്നെ ചെയ്തു നോക്കുക. ഇനി കുറെ നാളത്തേക്ക് പലഹാരങ്ങൾ ധൈര്യമായി ഉപയോഗിക്കാം. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : Grandmother Tips