Easy Way To Remove Dark Mark : ഇന്നത്തെ കാലത്ത് മിക്കവാറും എല്ലാ സ്ത്രീകളും പുരുഷന്മാരും നേരിടുന്ന ഒരു പ്രശ്നമായിരിക്കും കഴുത്തിലും കക്ഷത്തും കാണുന്ന കറുപ്പ് നിറം. എത്ര തന്നെ ഉരച്ച് വൃത്തിയാക്കി എടുത്താലും കറുപ്പ് നിറം മാറാൻ വളരെയധികം പ്രയാസമാണ്. എന്നാൽ ഇനി വളരെ എളുപ്പത്തിൽ തന്നെ ഇത് മാറ്റിയെടുക്കാം. അതിനായി കുറച്ച് പുതിയ മാർഗ്ഗങ്ങൾ പരിചയപ്പെടാം. ആദ്യം തന്നെ ഒരു ടീസ്പൂൺ പഞ്ചസാര ഒരു പാത്രത്തിലേക്ക് എടുക്കുക ശേഷം ഒരു പകുതി നാരങ്ങ എടുക്കുക.
പഞ്ചസാരയിൽ മുക്കി കറുപ്പ് നിറമുള്ള ഭാഗത്ത് അഞ്ചോ പത്തോ മിനിറ്റ് നല്ലപോലെ ഉറച്ചു കൊടുക്കുക ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസം അടുപ്പിച്ച് ചെയ്യുകയാണെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ ഈ കറുപ്പ് നിറം മാറുന്നത് നിങ്ങൾക്ക് കാണാൻ സാധിക്കും. അടുത്ത ഒരു ടിപ്പ് രണ്ടോ മൂന്നോ ടീസ്പൂൺ പാല് ഒരു പാത്രത്തിലേക്ക് എടുത്തു വയ്ക്കുക. അതിലേക്ക് മുക്കാൽ ടീസ്പൂൺ ബേക്കിംഗ് പൗഡർ ചേർത്ത് കൊടുക്കുക. ഒട്ടുംതന്നെ തരികൾ ഇല്ലാതെ നന്നായി ഇളക്കി യോജിപ്പിക്കുക.
അതിനുശേഷം ഇതിലേക്ക് 2 ടീസ്പൂൺ കടലമാവ് ചേർത്തു കൊടുക്കുക വീണ്ടും നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. ഇതും കറുപ്പ് നിറം കാണുന്ന ഭാഗത്ത് തേച്ചു കൊടുക്കാവുന്നതാണ്. അടുത്ത ഒരു ടിപ്പ് ഒരു പാത്രത്തിലേക്ക് ഒരു ടീസ്പൂൺ കാപ്പിപ്പൊടി എടുത്തു വയ്ക്കുക അതിലേക്ക് ഒരു ടീസ്പൂൺ വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക.
ഇവ നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. അതിനുശേഷം കറുപ്പ് നിറമുള്ള ഭാഗത്ത് തേച്ചുകൊടുത്ത് നന്നായി ഉണങ്ങിയതിനുശേഷം മാത്രം തുടച്ചു വൃത്തിയാക്കുക. അടുത്തതായി ആപ്പിൾ വിനിഗർ രണ്ട് ടീസ്പൂൺ എടുത്ത് ഒരു പാത്രത്തിലേക്ക് വയ്ക്കുക. അതിലേക്ക് രണ്ട് ടീസ്പൂൺ തന്നെ വെള്ളവും ചേർത്ത് കുപ്പിയിലാക്കുക ശേഷം കറുപ്പ് നിറമുള്ള ഭാഗത്ത് സ്പ്രേ ചെയ്തുകൊടുക്കുക. ഇങ്ങനെ ചെയ്യുകയാണെങ്കിൽ പെട്ടെന്ന് തന്നെ നിറമെല്ലാം മാറി വൃത്തിയായി വരുന്നത് കാണാം. എല്ലാവരും തന്നെ മേൽപ്പറഞ്ഞ ടിപ്പുകളിൽ ഏതെങ്കിലും ചെയ്തു നോക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.