Making Of Home Made Yeast : വീട്ടിലായാലും ബേക്കറികളിലായാലും പലഹാരം നിർമ്മാണത്തിന് ഒഴിച്ചുകൂട്ടാൻ ആവാത്ത ഒന്നാണ് യീസ്റ്റ്. രാവിലെ ബ്രേക്ക് ഫാസ്റ്റ് ഉണ്ടാക്കുന്നതിനെല്ലാം വീട്ടമ്മമാർ യീസ്റ്റ് ഉപയോഗിക്കുന്നവരാണ്. ഇനി ആരും തന്നെ കടയിൽ പോയി വാങ്ങേണ്ട. വളരെ എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കാം. ഇത് എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം.
അതിനായി ആദ്യം തന്നെ അര ഗ്ലാസ് ചൂടുവെള്ളം എടുക്കുക. അതിലേക്ക് രണ്ട് ടീസ്പൂൺ പഞ്ചസാര ചേർത്തു കൊടുക്കുക. അതോടൊപ്പം രണ്ട് ടീസ്പൂൺ തേനും കൂടി ചേർത്ത് കൊടുക്കുക. ഇനിയെല്ലാം ചേർത്തുകൊടുത്ത പഞ്ചസാര നല്ലതുപോലെ അലിയിച്ചെടുക്കുക. ശേഷം മറ്റൊരു പാത്രത്തിലേക്ക് 4 ടീസ്പൂൺ മൈദ എടുത്തുവയ്ക്കുക. അതിലേക്ക് രണ്ട് ടീസ്പൂൺ തൈര് ചേർത്ത് കൊടുക്കുക.
ശേഷം തയ്യാറാക്കി വച്ചിരിക്കുന്ന പഞ്ചസാര, തേൻ വെള്ളം മൈദ മാവിലേക്ക് ആവശ്യത്തിന് ചേർത്തു കൊടുത്ത് ദോശമാവിന്റെ പരുവത്തിൽ തയ്യാറാക്കി വെക്കുക. അതിനുശേഷം പാത്രം അടച്ചുവെച്ച് നന്നായി ചൂടുള്ള സ്ഥലത്ത് 24 മണിക്കൂർ നേരത്തേക്ക് നന്നായി അടച്ചു മാറ്റിവെക്കുക. അതിനുശേഷം പാത്രം തുറക്കുക. ഈ മാവ് ഒരു പ്ലേറ്റ് എടുത്ത് ചെറിയുള്ളികളായി പാത്രത്തിൽ വിതറുക. ശേഷം നാലോ അഞ്ചോ ദിവസം വെയിലത്ത് വെച്ച് ഉണക്കിയെടുക്കുക.
നന്നായി ഉണങ്ങി വന്നതിനുശേഷം ഒരു മിക്സിയുടെ ജാറിൽ ഇട്ട് പൊടിച്ചെടുക്കുക. ഇത് ഫ്രിഡ്ജിൽ വെച്ച് സൂക്ഷിക്കുകയാണെങ്കിൽ കുറഞ്ഞത് ആറുമാസമെങ്കിലും യീസ്റ്റ് ഉപയോഗിക്കാവുന്നതാണ്. അതുപോലെ തയ്യാറാക്കിയ ഈ മാവ് ഉപയോഗിച്ച് അതേസമയം തന്നെ ബ്രെഡ് ഉണ്ടാക്കുവാനോ കേക്ക് ഉണ്ടാക്കുവാനോ ഉപയോഗിക്കാവുന്നതാണ്. ഇനി എല്ലാവരും വീട്ടിൽ തന്നെ യീസ്റ്റ് ഉണ്ടാക്കിയെടുക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.