Special Wheat Dosa Recipe : ഗോതമ്പ് ദോശ എന്നും ഒരുപോലെ തന്നെ കഴിച്ചാൽ എല്ലാവർക്കും അതൊരു മടുപ്പായിരിക്കും. എന്നാൽ ഒട്ടും തന്നെ മതിവരാതെ കഴിച്ചു കൊണ്ടിരിക്കാൻ വളരെ രുചികരമായ രീതിയിൽ ദോശ തയ്യാറാക്കാം. ഇതെങ്ങനെയാണ് തയ്യാറാക്കിയെടുക്കുന്നത് എന്ന് നോക്കാം അതിനായി ആദ്യം തന്നെ ഒരു മിക്സിയുടെ ജാർ എടുക്കുക.
അതിലേക്ക് അരക്കപ്പ് റവ, അരക്കപ്പ് ഗോതമ്പ് പൊടി, ആവശ്യത്തിന് വെള്ളം ചേർത്ത് നല്ലതുപോലെ അരച്ചെടുക്കുക ശേഷം ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. അതിലേക്ക് ഒരു ടീസ്പൂൺ ഇഞ്ചി ചെറുതായി അരിഞ്ഞത് ഒരു ടീസ്പൂൺ സവാള ചെറുതായി അരിഞ്ഞത്, കാൽ കപ്പ് ക്യാരറ്റ് പൊടിപൊടിയായി അരിഞ്ഞത്, അതോടൊപ്പം കാൽ കപ്പ് ക്യാപ്സിക്കം ചെറുതായി അരിഞ്ഞത്, രണ്ട് പച്ചമുളക് ചെറുതായി അരിഞ്ഞത്, കാൽ ടീസ്പൂൺ ബേക്കിംഗ് സോഡാ.
ആവശ്യത്തിന് ഉപ്പ് ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. അതിനുശേഷം ഉടനെ തന്നെ ദോശ ഉണ്ടാക്കാവുന്നതാണ്. അതിനായി ഒരു പാൻ ചൂടാക്കി അതിലേക്ക് ആദ്യം കുറച്ച് എണ്ണ തടവി കൊടുക്കുക. ശേഷം തയ്യാറാക്കിയ മാവ് ആവശ്യത്തിന് ഒഴിച്ചു കൊടുക്കുക.
പരത്തേണ്ട ആവശ്യമില്ല പരത്തി ഒഴിച്ചു കൊടുത്താൽ മതി. ശേഷം ഒരു ഭാഗം നല്ലതുപോലെ വെന്തു വരുമ്പോൾ തിരിച്ചു കൊടുക്കുക. ഈ രീതിയിൽ ദോശ എല്ലാം തയ്യാറാക്കി എടുക്കുക. ഇനി എല്ലാവരും ഗോതമ്പ് ദോശ ഈ രീതിയിൽ ഒന്ന് തയ്യാറാക്കി നോക്കൂ. എല്ലാവർക്കും വളരെയധികം ഇഷ്ടപ്പെടും. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.