Tasty Spicy fish Curry Recipe : മീൻ വാങ്ങുമ്പോൾ ഒരുതവണ ഇതുപോലെ തയ്യാറാക്കി നോക്കൂ. ഇതുവരെ മീൻ കറി എങ്ങനെ കഴിച്ചിട്ടില്ലെങ്കിൽ തയ്യാറാക്കി നോക്കൂ. ഇത് തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് നോക്കാം അതിനായി ആദ്യം തന്നെ ഒരു മൺചട്ടിയെടുത്ത് അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ചുകൊടുക്കുക ശേഷം ഒരു ടീസ്പൂൺ കടുക് ചേർത്ത് പൊട്ടിച്ച് എടുക്കുക.
അതോടൊപ്പം കാൽ ടീസ്പൂൺ ഉലുവ ചേർത്ത് മൂപ്പിക്കുക. ശേഷം ഒരു ടീസ്പൂൺ ഇഞ്ചി ചെറുതായി അരിഞ്ഞത് 6 വെളുത്തുള്ളി ചെറുതായി അരിഞ്ഞത് ചേർത്ത് നല്ലതുപോലെ മൂപ്പിക്കുക അതിനുശേഷം 15 ചെറിയ ചുവന്നുള്ളി ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക. ഉള്ളി നല്ലതുപോലെ വഴന്നു വരുമ്പോൾ അതിലേക്ക് നാലു പച്ചമുളക് കീറിയത് ചേർത്ത് കൊടുക്കുക.
അതോടൊപ്പം ആവശ്യത്തിന് കറിവേപ്പിലയും ചേർത്തു കൊടുക്കുക. ശേഷം മൂന്ന് ടീസ്പൂൺ കാശ്മീരി മുളകുപൊടി, കാൽ ടീസ്പൂൺ മഞ്ഞൾ പൊടി ചേർത്ത് പൊടികളുടെ പച്ചമണം മാറി വരുന്നത് വരെ നല്ലതുപോലെ ഇളക്കി കൊടുക്കുക. അതിനുശേഷം മൂന്നു കുടംപുളിയും മീൻ കറിയിലേക്ക് ആവശ്യത്തിന് വെള്ളവും ചേർത്ത് കൊടുക്കുക. ശേഷം കറി നല്ലതുപോലെ തിളപ്പിച്ചെടുക്കുക.
തിളച്ചു വന്നതിനുശേഷം വൃത്തിയാക്കി വെച്ചിരിക്കുന്ന മീൻ ചേർത്തു കൊടുക്കുക. അതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർത്ത് കൊടുക്കുക. മീൻ നല്ലതുപോലെ വെന്ത് കുറുകി പാകമാകുമ്പോൾ കാൽ ടീസ്പൂൺ ഉലുവ പൊടിയും കറിവേപ്പില ചേർത്ത് ഇറക്കി വയ്ക്കാം. രുചിയോടെ കഴിക്കാം. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.