കളയാൻ വച്ചിരിക്കുന്ന നാരങ്ങ തൊലി എടുത്ത് ബാത്റൂം ക്ലോസറ്റിൽ ഇട്ടാൽ നിങ്ങൾ അത്ഭുതപ്പെട്ടു പോകും.| Lemon Peel Easy Cleaning Tip

Lemon Peel Easy Cleaning Tip: നാരങ്ങ പിഴിഞ്ഞതിനു ശേഷം പിന്നീട് ആ തൊലി ഉപയോഗിക്കാതെ കളയുകയാണ് നാം സാധാരണ ചെയ്യാറുള്ളത്. എന്നാൽ ഇത്തരത്തിൽ ഉപയോഗിച്ച് കഴിഞ്ഞ നാരങ്ങ തൊലി കളയാതെ എടുത്തു വക്കു. ഏത് ഉപയോഗിച് ബാത്റൂം ക്ലോസറ്റിൽ വളരെ ഉപകാരപ്രദമായ ഒരു ടിപ്പ് ചെയ്യാം. അതിനായി ആദ്യം ഒരു മാസ്ക് എടുക്കുക.

അതിനുശേഷം അതിന്റെ ഒരു ഭാഗം മുറിച്ചു മാറ്റുക. ഇപ്പോൾ അതൊരു കവർ പോലെ കാണപ്പെടും ആ കവറിനകത്തേക്ക് നാരങ്ങ തൊലി ഇട്ടു കൊടുക്കുക. ശേഷം ആ ഭാഗം കെട്ടുക. അതിനുശേഷം ബാത്റൂം ക്ലോസറ്റിന്റെ ഫ്ലഷ് ചെയ്യുന്ന ഭാഗത്തെ വെള്ളത്തിന്റെ അകത്തേക്ക് ഈ മാസ്ക്ക് തൂക്കിയിടുക. അതിനുശേഷം ഓരോ ഫ്ലഷ് ചെയ്യുമ്പോഴും ബാത്റൂമിൽ സുഗന്ധപൂരിതമായിരിക്കും.

നാലോ അഞ്ചോ ദിവസത്തിനുശേഷം ഈ നാരങ്ങകൾ എടുത്തുകളഞ്ഞ് വേറെ വെക്കേണ്ടതാണ്. ഇല്ലെങ്കിൽ നാരങ്ങാ വെള്ളത്തിൽ കിടന്ന് ചീഞ്ഞ മണം വരാനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് കൃത്യസമയത്ത് തന്നെ നാരങ്ങകൾ മാറ്റി പുതിയത് വയ്ക്കേണ്ടതാണ്. കുട്ടികൾ ഉള്ള വീടുകളിൽ ആണെങ്കിൽ ഇതു വളരെ ഉപകാരപ്പെടും.

ബാത്റൂമിൽ സുഗന്ധം ഉണ്ടാക്കുന്നതിന് വിപണികളിൽ കാണുന്ന വിലകൂടിയ ലോഷനുകളും മറ്റും വാങ്ങി ആരും ഇനി പൈസ കളയേണ്ട വെറും നാരങ്ങ തൊണ്ട് കൊണ്ട് വളരെ എളുപ്പത്തിൽ തന്നെ ബാത്റൂമിൽ സുഗന്ധം പരത്താം. എല്ലാവരും തന്നെ വീട്ടിൽ ചെയ്തു നോക്കുക. നാരങ്ങയുടെ തൊലി വെറുതെ കളയാതെ ഇതുപോലെ ഉപകാരപ്രദമായ ടിപ്പുകൾക്കായി ഉപയോഗിക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *