ഗോതമ്പ് പുട്ട് ഉണ്ടാക്കിയാൽ ദിവസം മുഴുവനും സോഫ്റ്റ് ആയിരിക്കാൻ പുട്ടുപൊടി ഇതുപോലെ തയ്യാറാകൂ. | Making Of Soft Gothambu Puttu

Making Of Soft Gothambu Puttu: രാവിലെ ബ്രേക്ക് ഫാസ്റ്റിനെ പുട്ട് കഴിക്കാൻ എല്ലാവർക്കും തന്നെ ഇഷ്ടമായിരിക്കും. പുട്ടിൽ തന്നെ നിരവധി വെറൈറ്റികളാണ് നാം ഉണ്ടാകാൻ ശ്രമിക്കാറുള്ളത്. അത്തരത്തിൽ മിക്കവാറും വീടുകളിൽ ഉണ്ടാക്കുന്ന ഒന്നായിരിക്കും ഗോതമ്പ് പുട്ട്. ഗോതമ്പ് പൊട്ടി രാവിലെ ഉണ്ടാക്കിയാൽ ദിവസം മുഴുവനും സോഫ്റ്റ് ആയി തന്നെ ഇരിക്കണമെങ്കിൽ ഇതുപോലെ തയ്യാറാക്കിയാൽ മതി. എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം.

അതിനായി ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് രണ്ട് കപ്പ് ഗോതമ്പ് പൊടി എടുക്കുക. ശേഷം ഒരു പാനിൽ ഇട്ട് വറുത്തെടുക്കുക. ശ്രദ്ധിക്കേണ്ട ഒരു കാര്യം കൂടി കരിഞ്ഞു പോകാതെ നോക്കുക. ഗോതമ്പ് പൊടി ചൂടാകുന്നത് വരെ കൈവിടാതെ ഇളക്കി കൊടുത്തു കൊണ്ടിരിക്കുക. ഇളക്കി കൊടുക്കുന്നതിനിടയിൽ ഒരു ടീസ്പൂൺ നെയ്യ് കൂടി ചേർത്തു കൊടുക്കുക ഇത് ഗോതമ്പ് പുട്ട് വളരെ സോഫ്റ്റ് ആയിരിക്കാൻ സഹായിക്കും.

അതിനുശേഷം ഒരു പാത്രത്തിലേക്ക് പകർത്തി ചൂടാറാനായി മാറ്റിവയ്ക്കുക. ചൂടാറിയതിനു ശേഷം ആവശ്യത്തിന് ഉപ്പ് ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. അതിനുശേഷം സാധാരണ വെള്ളം ഉപയോഗിച്ച് പുട്ടിനെ പൊടി നനയ്ക്കുന്നത് പോലെ നനച്ചെടുക്കുക. പൊടി നടുത്തതിനുശേഷം ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ട് നല്ലതുപോലെ കറക്കി എടുക്കുക. ഇത് പുട്ട് പൊടിയിൽ ഉണ്ടാകാൻ സാധ്യതയുള്ള ഗോതമ്പ് കട്ടകളെ ഉടക്കാൻ സാധിക്കും എന്ന് മാത്രമല്ല ഗോതമ്പ് പുട്ട് വളരെ സോഫ്റ്റ് ആയി തന്നെ ഇരിക്കും.

അതിനുശേഷം ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. അടുത്തതായി പുട്ട് ഉണ്ടാക്കുന്ന കുഴൽ എടുക്കു. അതിലേക്ക് ആദ്യം കുറച്ച് തേങ്ങ ചിരകിയത് ഇട്ടുകൊടുക്കുക അതിനുമുകളിൽ ആയി ഗോതമ്പ് പൊടി ഇടുക വീണ്ടും തേങ്ങ ചിരകിയത് ഇടുക ഈ രീതിയിൽ പുട്ടിന്റെ കുഴൽ നിറയ്ക്കുക. അതിനുശേഷം ആവിയിൽ 5 മിനിറ്റ് കൊണ്ട് തന്നെ പുട്ടു വെന്ത് കിട്ടുന്നതാണ്. അതിനുശേഷം ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. രുചിയോടെ കഴിക്കാം. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *