Tasty Egg Masala Curry Recipe: ചൂട് ചോറിന്റെ കൂടെയും ചപ്പാത്തി അപ്പം എന്നീ പലഹാരങ്ങളുടെ കൂടെയും കഴിക്കാൻ വളരെ രുചികരമായ ഒരു മുട്ടക്കറി തയ്യാറാക്കാം. ഇതെങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം അതിനായി ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക. ശേഷം രണ്ട് ഏലക്കായ മൂന്ന് ഗ്രാമ്പു ചെറിയ കഷണം പട്ട ചേർത്ത് ചൂടാക്കി എടുക്കുക.
അതിലേക്ക് രണ്ടു സവാള ചെറുതായി അരിഞ്ഞത് ചേർത്ത് വഴറ്റിയെടുക്കുക. ശേഷം രണ്ട് പച്ചമുളക് കീറിയത് ഒരു ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് വീണ്ടും മൂപ്പിക്കുക. അതിനുശേഷം എരുവിന് ആവശ്യമായ മുളകുപൊടി ഒരു ടീസ്പൂൺ മല്ലിപ്പൊടി അര ടീസ്പൂൺ ഗരം മസാല അര ടീസ്പൂൺ മഞ്ഞൾപ്പൊടി ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. പൊടികളുടെ പച്ചമണം മാറി വരുന്നത് വരെ ഇളക്കി യോജിപ്പിക്കുക.
അതിനുശേഷം രണ്ട് തക്കാളി ഒരു മിക്സിയുടെ ജാറിൽ ഇട്ട് നന്നായി അരച്ചതിനു ശേഷം ഇതിലേക്ക് ചേർത്തു കൊടുക്കുക. വീണ്ടും വഴറ്റിയെടുക്കുക. ശേഷം ആവശ്യത്തിന് വെള്ളവും ഉപ്പും ചേർത്ത് കൊടുത്ത് നല്ലതുപോലെ തിളപ്പിച്ചെടുക്കുക. കറി നന്നായിട്ട് തിളച്ച് വരുമ്പോൾ അതിലേക്ക് ഓരോരുത്തരുടെയും ഇഷ്ടത്തിനനുസരിച്ച് മുട്ട പൊട്ടിച്ചൊഴിക്കുക.
അതിനുശേഷം അര ടീസ്പൂൺ കുരുമുളക് മുട്ടയുടെ മുകളിലായി വിതറി കൊടുക്കുക. ശേഷം അടച്ചുവെച്ച് വേവിക്കുക. മുട്ട നല്ലതുപോലെ വെന്തു വരണം. മുട്ട നല്ലതുപോലെ വെന്ത് കറി കുറുകി വരുമ്പോൾ അതിലേക്ക് ആവശ്യത്തിന് മല്ലിയില ചേർത്ത് ഇളക്കി ഇറക്കി വയ്ക്കാം. രുചിയോടെ കഴിക്കാം. എല്ലാവരും ഇന്നു തന്നെ ചെയ്തു നോക്കൂ. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.