Sadhya Special Tasty Vada Koottukari: സദ്യയിൽ വിളമ്പുന്ന സ്പെഷ്യൽ വട കൂട്ടുകറി ഇനി വീട്ടിൽ തയ്യാറാക്കാം. ഇത് എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം അതിനായി ആദ്യം തന്നെ 60 ഗ്രാം ഉഴുന്ന് വെള്ളം ഒഴിച്ച് നന്നായി കുതിർക്കാൻ വയ്ക്കുക. ശേഷമൊരു മിക്സിയുടെ ജാറിലേക്ക് ഇട്ടു കൊടുക്കുക. അതിലേക്ക് ഒരു ചെറിയ ഉള്ളി ചേർത്ത് കൊടുക്കുക ഒരു പച്ചമുളക് ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക ശേഷം ഒന്നോ രണ്ടോ ടീസ്പൂൺ വെള്ളം ചേർത്തു കൊടുത്ത് നല്ലതുപോലെ അരച്ചെടുക്കുക. ശേഷം ഒരു പാത്രത്തിലേക്ക് പകർത്തി ആവശ്യത്തിന് ഉപ്പ് ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിച്ചെടുക്കുക.
അതിനുശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക എണ്ണ ചൂടായി വരുമ്പോൾ തയ്യാറാക്കിവെച്ച ഉഴുന്ന് മാവിൽ നിന്ന് ഓരോ ടീസ്പൂൺ വീടും ചൂടായി എണ്ണയിലേക്ക് ഇട്ടുകൊടുത്ത് നല്ലതുപോലെ വറുത്തെടുക്കുക ചെറിയ ഗോൾഡൻ ബ്രൗൺ നിറമാകുമ്പോൾ കോരി മറ്റൊരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക അടുത്തതായി ഒരു പാൻ ചൂടാക്കി അതിലേക്ക് ഒരു ടീസ്പൂൺ വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക ശേഷം രണ്ട് സവോള അരിഞ്ഞത്, ഒരു ഉരുളൻ കിഴങ്ങ് ചെറിയ കഷണങ്ങളാക്കി പുഴുങ്ങിയെടുത്തത് ഇട്ടുകൊടുക്കുന്നത് പോലെ വഴറ്റിയെടുക്കുക.
അതിനുശേഷം അര ടീസ്പൂൺ മഞ്ഞൾപ്പൊടി ഒരു ടീസ്പൂൺ മല്ലിപ്പൊടി എരുവിന് ആവശ്യമായ മുളകുപൊടി ഒരു ടീസ്പൂൺ കുരുമുളകുപൊടി അര ടീസ്പൂൺ ഗരം മസാല എന്നിവ ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക പൊടികളുടെ എല്ലാം പച്ചമണം നന്നായി മാറി വരുമ്പോൾ അതിലേക്ക് മൂന്ന് കപ്പ് രണ്ടാം പാൽ തേങ്ങാപ്പാൽ ചേർത്ത് കൊടുത്ത് ഇളക്കി യോജിപ്പിക്കുക, ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുക്കുക. അതിനുശേഷം നാലു പച്ചമുളക് അരിഞ്ഞത് ചേർക്കുക ആവശ്യത്തിന് കറിവേപ്പിലയും ചേർത്ത് കറി നല്ലതുപോലെ അടച്ചുവച്ച് തിളപ്പിക്കുക.
കറി നല്ലതുപോലെ കുറുകി വന്നതിനുശേഷം തയ്യാറാക്കി വച്ച വട ചേർത്ത് കൊടുത്ത് ഇളക്കി യോജിപ്പിക്കുക. ശേഷം മുക്കാൽ കപ്പ് കട്ടിയുള്ള ഒന്നാം പാൽ ചേർത്ത് കൊടുത്ത് വീണ്ടും ഇളക്കി യോജിപ്പിക്കുക. ചെറുതായി ചൂടായതിനു ശേഷം ഇറക്കി വയ്ക്കുക. അടുത്തതായി ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ചുകൊടുത്ത് അര ടീസ്പൂൺ കടുക് അര ടീസ്പൂൺ നാല് വറ്റൽ മുളക് ആവശ്യത്തിന് കറിവേപ്പില ചേർത്ത് വറുത്ത് കറിയിലേക്ക് ഇട്ടുകൊടുത്ത് ഇളക്കി യോജിപ്പിക്കുക. കഴിക്കാം കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.