Tasty Spicy Fish Pickle Recipe: മീൻ കറിവെച്ചും പൊരിച്ചും പലതരം വിഭവങ്ങൾ തയ്യാറാക്കിയും നാമോരോരുത്തരും തന്നെ കഴിച്ചു കാണും. എന്നാൽ വളരെ രുചികരമായ ഒരു അച്ചാർ കഴിച്ചു നോക്കിയിട്ടുണ്ടോ. ഇല്ലെങ്കിൽ എല്ലാവരും ഇന്നുതന്നെ ഇതുപോലെ അച്ചാർ തയ്യാറാക്കി വെക്കൂ. അതിനായി ആദ്യം തന്നെ അച്ചാർ ഇടുന്ന മീൻ വൃത്തിയാക്കി ചെറിയ കഷണങ്ങളാക്കി മുറിച് ഒരു പാത്രത്തിലേക്ക് എടുത്തു വയ്ക്കുക.
അതിലേക്ക് രണ്ട് ടീസ്പൂൺ മുളകുപൊടി അര ടീസ്പൂൺ മഞ്ഞൾ പൊടി ചേർത്ത് ആവശ്യത്തിന് ഉപ്പും ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിച്ചു അരമണിക്കൂർ നേരത്തേക്ക് മാറ്റി വയ്ക്കുക. അടുത്തതായി ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് നല്ലെണ്ണ ഒഴിച്ച് കൊടുക്കുക. മസാല പുരട്ടി വച്ചിരിക്കുന്ന മീൻ നല്ലതുപോലെ വറുത്തു കോരി മാറ്റി വയ്ക്കുക.
ശേഷം അതേ എണ്ണയിലേക്ക് 20 വെളുത്തുള്ളി ഒന്നര ടീസ്പൂൺ ഇഞ്ചി അരച്ചത്, നാല് പച്ചമുളക് ചെറുതായി അരിഞ്ഞത് ചേർത്ത് നല്ലതുപോലെ മൂപ്പിച്ചെടുക്കുക. വരുമ്പോൾ അതിലേക്ക് എരുവിന് ആവശ്യമായ മുളകുപൊടി, അര ടീസ്പൂൺ മഞ്ഞൾ പൊടി, അര ടീസ്പൂൺ ഉലുവപ്പൊടി, അര ടീസ്പൂൺ കായപ്പൊടി, മസാലപ്പൊടിയിലേക്ക് ആവശ്യമായ ഉപ്പ് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക പൊടികളുടെ പച്ചമണം മാറി വരുന്നത് വരെ ഇളക്കി യോജിപ്പിക്കുക.
ശേഷം വറുത്തു വച്ചിരിക്കുന്ന മീൻ ചേർത്ത് കൊടുക്കുക. ആവശ്യത്തിന് കറിവേപ്പിലയും ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. അതിലേക്ക് മുക്കാൽ കപ്പ് വിനാഗിരി ചേർത്ത് കൊടുക്കുക. ശേഷം നല്ലതുപോലെ തിളപ്പിച്ചെടുക്കുക. അച്ചാർ തിളച്ചു വരുമ്പോൾ ഒരു ചെറിയ കഷണം ശർക്കര ചേർത്തു കൊടുക്കുക. വീണ്ടും നല്ലതുപോലെ തിളപ്പിച്ച് അച്ചാർ ഡ്രൈ ആക്കി എടുക്കുക. പാകമായതിനുശേഷം പാത്രത്തിലേക്ക് പകർത്തി സൂക്ഷിച്ചു വയ്ക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.