Home Made Yummy Doughnut Recipe: ബേക്കറികളിൽ നിന്നെല്ലാം കിട്ടുന്ന വളരെയധികം മധുരമുള്ള ഒരു പലഹാരമാണ് ഡോണറ്റ്. ഡോണൊക്കെ വളരെ എളുപ്പത്തിൽ തന്നെ ഇനി വീട്ടിൽ തയ്യാറാക്കി എടുക്കാം. ഇതെങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ഒരു പാത്രം എടുത്ത് അതിലേക്ക് രണ്ടര കപ്പ് മൈദ പൊടി എടുത്തു വയ്ക്കുക.
അടുത്തതായി ഒരു കപ്പ് ചെറിയ ചൂടോടെയുള്ള പാൽ എടുത്ത് അതിലേക്ക് ഒന്നര ടീസ്പൂൺ ഈസ്റ്റ് ചേർത്ത ഇളക്കി യോജിപ്പിച്ച് മാറ്റിവയ്ക്കുക. അടുത്തതായി എടുത്തു വച്ചിരിക്കുന്ന മൈദയിലേക്ക് മധുരത്തിന് ആവശ്യമായ പഞ്ചസാര ചേർത്തു കൊടുക്കുക. അതിലേക്ക് മൂന്ന് ടീസ്പൂൺ ഉരുക്കിയ വെണ്ണ ചേർത്ത് കൊടുക്കുക. അതിലേക്ക് ഒരു മുട്ട പൊട്ടിച്ചൊഴിക്കുക. അതോടൊപ്പം രണ്ട് നുള്ള് ഉപ്പ് ചേർത്തു കൊടുക്കുക.
മാറ്റി വെച്ചിരിക്കുന്ന പാലും ഈസ്റ്റും ചേർത്ത് കൊടുത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിച്ച് എടുക്കുക. ഒരു 10 15 മിനിറ്റ് എങ്കിലും നല്ലതുപോലെ കൈകൊണ്ട് കുഴച്ചെടുക്കേണ്ടതാണ്. ശേഷം രണ്ടു മണിക്കൂർ നേരത്തേക്ക് അടച്ചു മാറ്റി വയ്ക്കുക. മാമന് മുകളിൽ കുറച്ച് നെയ്യ് ചേർത്ത് കൊടുക്കുക. അടുത്തതായി മാവ് നല്ലതുപോലെ പൊന്തി വന്നതിനുശേഷം അര ഇഞ്ച് കനത്തിൽ മാവ് പരത്തിയെടുക്കുക. അതിനുശേഷം വട്ടത്തിൽ മുറിച്ച് മാറ്റുക. അതിനു നടുവിലായി ഒരു ഹോൾ ഇട്ടു കൊടുക്കുക.
ശേഷം ഒരു പാത്രത്തിലേക്ക് പകർത്തിവെച്ച് അരമണിക്കൂർ നേരത്തേക്ക് വീണ്ടും മാറ്റി വയ്ക്കുക. അടുത്തതായി ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണയോ ഒഴിച്ചുകൊടുക്കുക. ശേഷം ഓരോ ഡൊണറ്റും ഇട്ടുകൊടുത്ത് നല്ലതുപോലെ പൊരിച്ചെടുക്കുക. ഗോൾഡൻ ബ്രൗൺ നിറമാകുമ്പോൾ എടുത്തു മാറ്റുക ശേഷം. പൊടിച്ച പഞ്ചസാരയിൽ പൊതിഞ്ഞ് മറ്റൊരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക രുചിയോടെ കഴിക്കാം. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.