Easy Tasty Chammanthi Recipe: ചോറ്, അപ്പം, ദോശ എന്നിങ്ങനെ ഏത് ഭക്ഷണത്തോടൊപ്പം രുചിയോടെ കഴിക്കാൻ ഒരു കിടിലൻ ഉള്ളി ചമ്മന്തി തയ്യാറാക്കാം. ഇതുപോലെ ഒരു ചമ്മന്തി ഉണ്ടെങ്കിൽ ഇനി എത്ര വേണമെങ്കിലും വയറു നിറയ്ക്കാം. ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക.
എണ്ണ നല്ലതുപോലെ ചൂടായി വന്നതിനു ശേഷം രണ്ടു വലിയ സവാള ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക. അതോടൊപ്പം തന്നെ ഒരു പിടി ചുവന്നുള്ളിയും ചേർത്ത് കൊടുത്ത് നല്ലതുപോലെ വഴറ്റിയെടുക്കുക. അതിലേക്ക് ആവശ്യമെങ്കിൽ ഉപ്പ് ചേർത്തു കൊടുക്കാവുന്നതാണ്. ഉള്ളി നല്ലതുപോലെ വഴന്ന് നിറം മാറി വരുമ്പോൾ അതിലേക്ക് ഒരു ചെറിയ കഷണം ഇഞ്ചി ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക.
അതിനുശേഷം ആവശ്യത്തിന് കറിവേപ്പിലയും ചേർത്തു കൊടുത്ത് വീണ്ടും നന്നായി ഇളക്കി യോജിപ്പിക്കുക. ശേഷം ഒരു ടീസ്പൂൺ മുളകുപൊടി, ആവശ്യത്തിന് ഉപ്പ് ചേർത്ത് പൊടിയുടെ പച്ചമണം മാറി വരുന്നത് വരെ ഇളക്കി യോജിപ്പിക്കുക. അതിനുശേഷം ഒരു നെല്ലിക്ക വലുപ്പത്തിലുള്ള വാളൻ പുളി ചേർത്തു കൊടുക്കുക. മീഡിയം വലുപ്പത്തിലുള്ള ഒരു ശർക്കര ചേർത്തു കൊടുക്കുക.
ഇത് എല്ലാം നല്ലതുപോലെ വീണ്ടും വഴറ്റിയെടുക്കുക. എല്ലാം യോജിച്ച പാകമാകുമ്പോൾ തീ ഓഫ് ചെയ്തു ഒരു മിക്സിയുടെ ജാറിലേക്ക് പകർത്തുക. ശേഷം നന്നായി അരച്ചെടുക്കുക. ഇത്ര മാത്രമേയുള്ളൂ ഈ രുചികരമായ ഉള്ളി ചമ്മന്തി ഉണ്ടാക്കിയെടുക്കാൻ. എല്ലാവരും ഇന്നു തന്നെ തയ്യാറാക്കൂ. ഈ രുചികരമായ ചമ്മന്തി കൂട്ടിക്കൊണ്ട് എല്ലാവർക്കും ഇന്ന് ഭക്ഷണം കഴിക്കാം. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.