Making Of Soya Deep Fry: ചിക്കൻ സിക്സ്റ്റി ഫൈവ് എല്ലാവരും രുചിയോടെ കഴിച്ചു കാണും എന്നാൽ അതിനേക്കാൾ കിടിലൻ രുചിയിൽ തയ്യാറാക്കാം സോയ 65. ഇതെങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച് തിളപ്പിക്കുക അതിലേക്ക് രണ്ട് കപ്പ് സോയ ഇട്ടു കൊടുത്ത് വേവിച്ചെടുക്കുക.
വന്നതിനുശേഷം മൂന്ന് നാല് പ്രാവശ്യം സോയ നല്ലതുപോലെ കഴുകി വൃത്തിയാക്കുക. സോയയിൽ നിന്ന് വെള്ളമെല്ലാം തന്നെ പിഴിഞ്ഞ് ഒരു പാത്രത്തിലേക്ക് മാറ്റിവയ്ക്കുക. ശേഷം വേവിച്ച് വച്ചിരിക്കുന്ന സോയയിലേക്ക് രണ്ട് ടീസ്പൂൺ മുളകുപൊടി ചേർത്ത് കൊടുക്കുക. ഒരു ടീസ്പൂൺ മല്ലിപ്പൊടി ചേർത്ത് കൊടുക്കുക, ഒരു ടീസ്പൂൺകുരുമുളക് പൊടി ചേർത്തു കൊടുക്കുക, അര ടീസ്പൂൺ ഗരം മസാല ചേർത്ത് കൊടുക്കുക, കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി ചേർത്ത് കൊടുക്കുക.
അതിലേക്ക് ഒരു ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി അരച്ചത് ചേർത്ത് കൊടുക്കുക, അതിനുശേഷം രണ്ട് ടീസ്പൂൺ കോൺഫ്ലവർ പൊടി ചേർത്തു കൊടുക്കുക. ഇത് സോയ ക്രിസ്പിയായി കിട്ടുന്നതിന് വളരെയധികം നല്ലതാണ്. അതോടൊപ്പം ഒരു ടീസ്പൂൺ മൈദ പൊടിയും ചേർത്തു കൊടുക്കുക. അതിലേക്ക് ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുക്കുക. ശേഷം പാകത്തിന് വെള്ളവും ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. കൈ കൊണ്ട് തന്നെ ഇളക്കി യോജിപ്പിക്കുക.
അതിനുശേഷം അരമണിക്കൂർ നേരത്തേക്ക് മസാല പൊരട്ടി വച്ചിരിക്കുന്ന സോയ അടച്ചു മാറ്റി വെക്കുക. അടുത്തതായി ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണയോ അല്ലെങ്കിൽ ഓയിലോ ചേർത്ത് കൊടുക്കുക എണ്ണ നല്ലതുപോലെ ചൂടായതിനു ശേഷം മസാല പുരട്ടി വച്ചിരിക്കുന്ന സോയ ഓരോന്നോരോന്നായി ഇട്ടുകൊടുത്തുകൊണ്ട് നന്നായി മൊരിയിച്ച് എടുക്കുക. ചെറിയ ഗോൾഡൻ ബ്രൗൺ നിറമാകുമ്പോൾ എടുത്തു കോരി മാറ്റുക. ഒരു പ്രാവശ്യമെങ്കിലും സോയ ഇതുപോലെ തയ്യാറാക്കി നോക്കൂ. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.