Easy Way To Kitchen Sink Cleaning: അടുക്കളയിൽ വളരെയധികം അഴുക്കുകൾ പറ്റിപ്പിടിക്കുന്ന ഒരു ഭാഗമാണ് കിച്ചൻ സിങ്ക്. പാത്രങ്ങൾ എല്ലാം കഴുകി കഴിഞ്ഞാൽ കിച്ചൻ സിങ്കിൽ അഴുക്കുകൾ അവശേഷിക്കുന്നത് നാം സ്ഥിരമായി കാണുന്നവയാണ്. അതുപോലെ ഇറച്ചികൾ, മീനുകൾ എല്ലാം കഴുകിയതിനുശേഷം ആ വെള്ളം കിച്ചൻ സിങ്കിലേക്ക് ഒഴുക്കി കളഞ്ഞു കഴിഞ്ഞാൽ അതിന്റെ അകത്തെല്ലാം എണ്ണമയം പറ്റിപ്പിടിക്കുന്നതും കാണാം.
എന്നാൽ ഇത്തരത്തിലുള്ള എല്ലാ പ്രശ്നങ്ങളെയും വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാം അതിനായി ഒരുപാട് സോപ്പ് ലിക്വിഡോ ഒന്നും അധികമായി വേണ്ട. ഇത് എങ്ങനെയാണ് ചെയ്യുന്നത് എന്ന് നോക്കാം. അതിനായി നമുക്ക് ആവശ്യമുള്ളത് കുറച്ച് ന്യൂസ് പേപ്പറുകൾ മാത്രമാണ്. ന്യൂസ് പേപ്പറിന് പകരമായി ടിഷ്യൂ പേപ്പർ വേണമെങ്കിലും ഉപയോഗിക്കാം. ആദ്യം തന്നെ ന്യൂസ് പേപ്പർ എടുത്ത് എണ്ണമയമുള്ള ഭാഗത്തെല്ലാം തന്നെ തുടച്ചെടുക്കുക.
പേപ്പറിലേക്ക് വളരെ എളുപ്പത്തിൽ തന്നെ അഴുക്കുകൾ എല്ലാം പോരുന്നത് കാണാം. ഇങ്ങനെ ചെയ്യുകയാണെങ്കിൽ കിച്ചൻ കഴുകുന്നതിനുള്ള വെള്ളം കുറച്ചെങ്കിലും നമുക്ക് ലാഭിച്ചു എടുക്കാം. കിച്ചൻ സിങ്കിന്റെ എല്ലാ ഭാഗത്തും പേപ്പർ കൊണ്ട് തുടച്ച് അഴുക്കുകൾ എല്ലാം തന്നെ നീക്കം ചെയ്യുക. അതിനുശേഷം ഒരു സ്പോഞ്ച് ഉപയോഗിച്ച് അതിൽ വളരെ കുറച്ച് സോപ്പ് തേച്ച് കിച്ചൻ സിംഗിന്റെ എല്ലാ ഭാഗത്തും ഉരച്ചു കൊടുക്കുക.
അതിനുശേഷം സാധാരണ വെള്ളം ഉപയോഗിച്ച് കഴുകി കളയുക. ആദ്യമേ തന്നെ സോപ്പും വെള്ളവും ഉപയോഗിച്ച് ഉരച്ച് വൃത്തിയാക്കുന്നതിനു മുൻപ് പേപ്പർ ഉപയോഗിച്ച് വൃത്തിയാക്കുകയാണെങ്കിൽ കഴുകി എടുക്കുന്നതിന് വളരെ എളുപ്പമായിരിക്കും. അതുപോലെ തന്നെ എണ്ണമയം എല്ലാം വളരെ പെട്ടെന്ന് പോയി കിട്ടുന്നതും ആയിരിക്കും. എല്ലാ വീട്ടമ്മമാരും ഇന്നുതന്നെ പുതിയ ട്രിക്ക് പരിശോധിച്ചു നോക്കുക. നിങ്ങൾക്ക് വളരെയധികം ഉപകാരപ്പെടും. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.