Potato Egg Tasty Evening Snack: ചൂട് ചായയൊക്കെ കഴിക്കാൻ കിഴങ്ങും മുട്ടയും ഉപയോഗിച്ചുകൊണ്ട് ഒരു കിടിലൻ പലഹാരം എളുപ്പത്തിൽ തയ്യാറാക്കി എടുക്കാം. അതിനായി ആദ്യം തന്നെ മൂന്ന് ഉരുളൻകിഴങ്ങ് ആവശ്യത്തിന് വെള്ളമൊഴിച്ച് പുഴുങ്ങിയെടുക്കുക ശേഷം തോല് കളഞ്ഞ് ഒരു പാത്രത്തിലേക്ക് വെച്ച് ഒട്ടുംതന്നെ കട്ടകൾ ഇല്ലാതെ നന്നായി ഉടച്ചെടുക്കുക.
ശേഷം രണ്ടു നുള്ള് ഉപ്പ് ചേർക്കുക അതോടൊപ്പം ഒരു ടീസ്പൂൺ വറ്റൽ മുളക് ചതച്ചത് ചേർത്ത് കൊടുക്കുക ഒരു സ്പൂൺ കുരുമുളകുപൊടി ചേർത്തു കൊടുക്കുക, അര ടീസ്പൂൺ വെളുത്തുള്ളി അരച്ചതോ വെളുത്തുള്ളിയുടെ പൊടിയോ ചേർത്തു കൊടുക്കാവുന്നതാണ്, മല്ലിയില ചെറുതായി അരിഞ്ഞത് ഒരു ടീസ്പൂൺ തക്കാളി സോസ് ഒരു ടീസ്പൂൺ സോയ സോസ്, നാല് ടീസ്പൂൺ കോൺഫ്ലവർ, അതോടൊപ്പം ഒരു മുട്ട പൊട്ടിച്ചൊഴിക്കുക .
ശേഷം ഒരു ടീസ്പൂൺ മുളകുപൊടിയും ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിച്ച് എടുക്കുക കൈകൊണ്ട് തന്നെ ഇളക്കി യോജിപ്പിക്കുക. തയ്യാറാക്കിയ ഈ മിക്സ് ഒരു പൈപ്പിൻ ബാഗിലേക്ക് ഇട്ട് കൊടുക്കുക. ശേഷം ഒരു താൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക എണ്ണ ചൂടായി വരുമ്പോൾ ഒരു ബട്ടർ പേപ്പർ എടുത്ത് അതിനു മുകളിലേക്ക് വട്ടത്തിൽ ചുറ്റിച്ചു കൊടുക്കുക.
ശേഷം എണ്ണയിലേക്ക് ഇട്ടു കൊടുക്കുക അല്ലെങ്കിൽ നേരിട്ട് തന്നെ എണ്ണയിലേക്ക് വട്ടത്തിൽ ചുറ്റിച്ചു കൊടുക്കുക. ശേഷം മൊരിച്ചെടുക്കുക. ചെറിയ ഗോൾഡൻ ബ്രൗൺ നിറമാകുമ്പോൾ കോരി മാറ്റുക. വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കാൻ പറ്റുന്ന ഈ പലഹാരം എല്ലാവരും ഇന്ന് തന്നെ തയ്യാറാക്കി നോക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.