ഈ ചമ്മന്തിയിൽ ഒറ്റ സ്പൂൺ മതി ഒരു പ്ലേറ്റ് ചോറുണ്ണാൻ. ഈ മുളക് ചമ്മന്തിയുടെ രുചി പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്. | Making Of Spicy Red Chammanthi

Making Of Spicy Red Chammanthi : നല്ല ചൂട് ചോറിന്റെ കൂടെയും നല്ല മൊരിഞ്ഞ ദോശയുടെ കൂടെയും ഒരുപോലെ കഴിക്കാൻ നല്ല കോമ്പിനേഷൻ ആയ മുളക് ചമ്മന്തി പരിചയപ്പെടാം. ഇത് എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക എണ്ണ ചൂടായി വരുമ്പോൾ പട്ടോ ഇരുപതോ വറ്റൽ മുളക് ചേർത്ത് കൊടുത്ത് നന്നായി വറുത്തെടുക്കുക.

പുറത്തുവരുമ്പോൾ കോരി മറ്റൊരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. ശേഷം അതേ പാനിലേക്ക് ഒരു കപ്പോളം ചെറിയ ഉള്ളി രണ്ടായി കീറിയത് ചേർത്തു കൊടുത്ത് നല്ലതുപോലെ വഴറ്റിയെടുക്കുക. ഉള്ളി വഴന്ന് ചെറിയ ഗോൾഡൻ ബ്രൗൺ നിറമാകുമ്പോൾ അതിലേക്ക് ഒരു നെല്ലിക്ക വലുപ്പത്തിൽ വാളൻപുളി ചേർത്ത് കൊടുക്കുക.

അതോടൊപ്പം 10 വെളുത്തുള്ളി ചേർത്തു കൊടുക്കുക. അതിലേക്ക് ആവശ്യത്തിന് കറിവേപ്പിലയും ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. ഉള്ളിയും എല്ലാം പാകമായതിനു ശേഷം പാനിൽ നിന്നും മറ്റൊരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. ശേഷം ഒരു മിക്സിയുടെ ജാർ എടുത്ത് ആദ്യം വഴറ്റി വെച്ചിരിക്കുന്ന ഉള്ളിയും പുളിയും എല്ലാം ചേർത്തു കൊടുത്ത് കറക്കി എടുക്കുക. അതിനുശേഷം അതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർത്ത് കൊടുക്കുക.

ശേഷം വഴറ്റി വെച്ചിരിക്കുന്ന മുളകും ചേർത്തുകൊടുത്ത വീണ്ടും നന്നായി അരച്ചെടുക്കുക. ശേഷം അതിലേക്ക് ഒന്നോ രണ്ടോ ടീസ്പൂൺ വെളിച്ചെണ്ണയും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. അതിലേക്ക് ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുക്കുക. അതിനുശേഷം ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. രുചിയോടെ കഴിക്കാം. എല്ലാവരും തന്നെ ഈ രീതിയിൽ ചമ്മന്തി തയ്യാറാക്കി നോക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *