Making Of Layer Maida Chappathi: ദിവസവും ചപ്പാത്തി കഴിച്ചു മടുത്തു പോയവർക്ക് ചപ്പാത്തിയേക്കാൾ രുചിയിൽ ഒരു കിടിലൻ വിഭവം തയ്യാറാക്കാം. ഇതുപോലെ ഒരു വിഭവം നിങ്ങൾ കഴിച്ചു കാണില്ല. ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു പാത്രത്തിൽ ഒന്നര കപ്പ് മൈദ പൊടി എടുക്കുക. അതിലേക്ക് രണ്ട് ടീസ്പൂൺ ഓയിൽ ചേർക്കുക, അതിലേക്ക് ഒരു ടീസ്പൂൺ ഉപ്പ് ചേർക്കുക ശേഷം കൈകൊണ്ട് നന്നായി ഇളക്കി യോജിപ്പിക്കുക. അതിനുശേഷം മാവ് കുഴച്ചെടുക്കുക.
ആവശ്യത്തിന് അനുസരിച്ച് വെള്ളം ചേർത്ത് കൊടുക്കുക. ചൂട് വെള്ളം തന്നെ ചേർത്തു കൊടുക്കേണ്ടതാണ്. അതിനുശേഷം നല്ലതുപോലെ ഇളക്കി യോജിപ്പിച്ച് ചെറുതായി ചൂടാറുമ്പോൾ കൈകൊണ്ട് നന്നായി കുഴച്ചെടുക്കുക. ഒരു 10 മിനിറ്റ് എങ്കിലും നന്നായി കുഴച്ചെടുക്കേണ്ടതാണ്. അതിനുശേഷം ഒരു പാത്രത്തിൽ അരമണിക്കൂർ നേരത്തേക്ക് അടച്ചു മാറ്റി വയ്ക്കുക. ഒരു പാത്രത്തിലേക്ക് മൂന്നു വെളുത്തുള്ളി പൊടി പൊടിയായി അരിഞ്ഞെടുക്കുക.
അതിലേക്ക് കുറച്ച് മല്ലിയിലയും ചേർത്തു കൊടുക്കുക. ശേഷം പാകത്തിന് അനുസരിച്ച് ഓയിൽ ചേർത്തു കൊടുത്ത ഇളക്കി യോജിപ്പിച്ച് വയ്ക്കുക. ശേഷം മാറ്റിവെച്ചിരിക്കുന്ന മാവ് ചെറിയ ഉരുളകളായി ഉരുട്ടിയെടുക്കുക. ശേഷം ഓരോ ഉരുളകളും ചെറുതായി പരത്തി എടുക്കുക. ശേഷം അതിനു മുകളിലായി തയ്യാറാക്കിവെച്ച വെളുത്തുള്ളിയുടെയും മല്ലിയിലയുടെയും ഓയിൽ തേച്ചുകൊടുക്കുക അതിനുമുകളിൽ ആയി കുറച്ചു മൈദ പൊടി വിതറുക ശേഷം പരത്തി വച്ചിരിക്കുന്ന മറ്റൊരു ചെറിയ ചപ്പാത്തി അതിനു മുകളിലേക്ക് വച്ച് കൊടുക്കുക.
ശേഷം രണ്ടും ചേർത്ത് വളരെ കനം കുറച്ച് പരത്തിയെടുക്കുക. എല്ലാമാവും ഇതുപോലെ പരത്തി എടുക്കുക. അതിനുശേഷം ഒരു പാൻ ചൂടാക്കാൻ വയ്ക്കുക. ലേക്ക് ആദ്യം തയ്യാറാക്കിവെച്ച ഓയിൽ ചേർത്ത് കൊടുത്ത് പരത്തുക. സിനിമകളിലേക്ക് തയ്യാറാക്കി വെച്ച ഓരോ ചപ്പാത്തിയും ഇട്ടുകൊടുത്ത് രണ്ട് ഭാഗവും നന്നായി മൊരിയിച്ച് എടുക്കുക. ശേഷം പകർത്തി വയ്ക്കുക. എല്ലാ ചപ്പാത്തിയും ഈ രീതിയിൽ തയ്യാറാക്കി എടുക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.