പ്രമേഹം രക്തസമ്മർദ്ദം എന്നിവ നിയന്ത്രിക്കാനും, കൊഴുപ്പിനെ അലിയിച്ചു കളയാനും ബദാം ഇതുപോലെ കഴിക്കൂ. ഇതിലും വലിയ ഒറ്റമൂലി വേറെയില്ല. | Health Benefits Of Soaked Almonds

Health Benefits Of Soaked Almonds : കുതിർത്തു വെച്ചാൽ ബദാമിന് നിരവധി ഗുണങ്ങൾ ആണ് ഉള്ളത്. ഇത് ശരീരത്തിന്റെ ആരോഗ്യത്തെ വളരെയധികം സംരക്ഷിക്കുന്നു. തൊലി കളഞ്ഞു വേണം ബദാം കഴിക്കാൻ ഇത് ദഹനത്തെ കൂടുതൽ മെച്ചപ്പെടുത്തുന്നു. പ്രോട്ടീനുകളുടെ കലവറയാണ് ബദാം. ശരീരത്തിന്റെ ആവശ്യത്തിന് വേണ്ട ധാതുക്കൾ വിറ്റാമിനുകൾ മഗ്നീഷവും എല്ലാം ഇതിൽ ധാരാളമായി അടങ്ങിയിരിക്കുന്നു.

ബദാം വെള്ളത്തിൽ കുതിർക്കുമ്പോൾ എൻസൈമുകൾ ചെറുക്കാനുള്ള ഘടകം പുറത്തുപോവുകയും പോഷക മൂല്യം ഉയർത്തുകയും ചെയ്യുന്നു. വെള്ളത്തിൽ കുതിർക്കുമ്പോൾ ബദാം പുറത്തുവിടുന്ന ലിബാസ് എന്ന എൻസൈം കൊഴുപ്പിനെ ഇല്ലാതാക്കുവാൻ സഹായിക്കുന്നു. അതുപോലെ ശരീരത്തിലെ ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുകയും നല്ല കൊളസ്ട്രോളിന്റെ അളവ് കൂട്ടുകയും ചെയ്യുന്നു. ഇത് ഹൃദയത്തിന്റെ ആരോഗ്യത്തെ സംരക്ഷിക്കുന്നു.

അതുപോലെ തന്നെ സ്ഥാനാർബുദം, വൃക്കയെ ബാധിക്കുന്ന ക്യാൻസർ, എന്നിവ വരാനുള്ള സാധ്യത കുറയ്ക്കുന്നു. ഇതിൽ അടങ്ങിയിട്ടുള്ള ഫ്ലവനോയ്ഡുകളും വിറ്റാമിനുകളും ആണ് ഇതിന് സഹായിക്കുന്നത്. അതുപോലെ പ്രമേഹവും രക്തസമ്മർദ്ദവും നിയന്ത്രിക്കുന്നു. കലോറി കുറഞ്ഞ ഭക്ഷണത്തോടൊപ്പം ബദാം കഴിക്കുകയാണെങ്കിൽ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കുന്നു.

അതുപോലെ ബദാമിൽ അടങ്ങിയിരിക്കുന്ന ഫോളിക് ആസിഡ് ഗർഭസ്ഥ ശിശുവിനെ യാതൊരു വൈകല്യങ്ങളും ഇല്ലാതിരിക്കാൻ സഹായിക്കുന്നു. അതുപോലെ കൊഴുപ്പ് ധാരാളം അടങ്ങിയിരിക്കുന്ന ബദാം ബുദ്ധിശക്തിയെയും ഓർമ്മശക്തിയെയും ധാരാളം വർദ്ധിപ്പിക്കുന്നു. അതിനാൽ തന്നെ കുട്ടികൾക്ക് കൊടുക്കുന്നത് ശീലമാക്കുക. നല്ല ആരോഗ്യത്തിന് എല്ലാവരും ബദാം കുതിർത്ത് കഴിക്കുക കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *