Making Of Tasty Egg Masala : മുട്ടക്കറി എന്നും ഉണ്ടാക്കുന്നതിൽ നിന്നും വളരെ വ്യത്യസ്തമായ രീതിയിൽ തയ്യാറാക്കി എടുക്കാം. ഇതുപോലെ ഉണ്ടാക്കിയാൽ ഇനി എത്ര വേണമെങ്കിലും ഭക്ഷണം കഴിക്കാം. എങ്ങനെയാണ് ഈ മുട്ടക്കറി തയ്യാറാക്കുന്നത് എന്ന് നോക്കാം അതിനായി ആദ്യം തന്നെ ഒരു പാൻ ചൂടാക്കി അതിലേക്ക് രണ്ട് ടീസ്പൂൺ വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക ശേഷം അതിലേക്ക് മൂന്ന് ഏലക്കായ ചേർത്തുകൊടുത്ത നന്നായി ചൂടാക്കുക.
ശേഷം ഒരു സവാള ചെറുതായി അരിഞ്ഞത് ചേർത്ത് നല്ലതുപോലെ വഴറ്റിയെടുക്കുക. വഴന്നു വന്നതിനു ശേഷം ഒരു ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി അരച്ചത് ചേർത്ത് കൊടുക്കുക. അതിലേക്ക് ഒരു പച്ചമുളക് കീറിയത് ചേർത്ത് കൊടുക്കുക വീണ്ടും നന്നായി ഇളക്കുക. ശേഷം ഒരു ടീസ്പൂൺ മുളകുപൊടി അര ടീസ്പൂൺ മഞ്ഞൾപ്പൊടി അര ടീസ്പൂൺ ഗരം മസാലപ്പൊടി എന്നിവ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.
പൊടികളുടെ പച്ചമണം എല്ലാം മാറി വരുമ്പോൾ അതിലേക്ക് ഒരു തക്കാളി ചെറുതായി അരിഞ്ഞത് ഇട്ട് കൊടുക്കുക ശേഷം തക്കാളി നല്ലതുപോലെ വേവിക്കുക അതേസമയം ഒരു മിക്സിയുടെ ജാറിലേക്ക് മൂന്ന് ടീസ്പൂൺ തേങ്ങ ചിരകിയത്, ഇത് 10 കശുവണ്ടി അര ടീസ്പൂൺ പെരുംജീരകം അര ടീസ്പൂൺ കുരുമുളക് ആവശ്യത്തിന് വെള്ളം ചേർത്ത് നന്നായി അരച്ചെടുക്കുക.
ശേഷം അത് പാനിലേക്ക് ഒഴിച്ച് കൊടുക്കുക അതിലേക്ക് ആവശ്യത്തിന് വെള്ളം ചേർക്കുക. കറി നല്ലതുപോലെ തിളപ്പിക്കുക. അതിലേക്ക് കറിവേപ്പിലയും ചേർത്തു കൊടുക്കുക. കറി പിഴച്ചു വരുമ്പോൾ അതിലേക്ക് പുഴുങ്ങിയെടുത്ത മുട്ട ചേർത്ത് കൊടുക്കുക. വീണ്ടും കറി നല്ലതുപോലെ തിളച്ച് കുറുകി വരുമ്പോൾ മല്ലിയിലയും ചേർത്ത് ഇറക്കി വയ്ക്കുക. രുചിയോടെ കഴിക്കാം. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.