Easy Useful kitchen Tips : സാധാരണ വീടുകളിൽ പാൽ തിളപ്പിക്കാൻ വയ്ക്കുമ്പോൾ പാല് തിളച്ച് പാത്രത്തിന്റെ പുറത്തുപോകുന്നത് പലർക്കും സംഭവിക്കാനുള്ള കാര്യമായിരിക്കും. എന്നാൽ ഇനി പാല് തിളപ്പിക്കാൻ വയ്ക്കുമ്പോൾ ഒരു തുള്ളി പോലും പുറത്തേക്ക് പോകില്ല. അതിനെ എന്താണ് ചെയ്യേണ്ടത് എന്ന് നോക്കാം. പാല് തിളപ്പിക്കാൻ വയ്ക്കുന്ന പാത്രത്തിന്റെ മുകളിലായി നീളത്തിൽ ഒരു തവി വച്ച് കൊടുക്കുക. ശേഷം തിളപ്പിക്കുക. പാല് എത്ര പതഞ്ഞു പൊന്തിയാൽ തന്നെയും ഒരു തുള്ളി പോലും പുറത്തു പോകില്ല.
അടുക്കളയിൽ ഉപയോഗിക്കാൻ പറ്റുന്ന മറ്റൊരു ടിപ്പ് പരിചയപ്പെടാം. ദോശ ഉണ്ടാക്കുമ്പോൾ ദോശക്കല്ലിൽ ഒട്ടിപ്പിടിക്കാതെ സുഖമായി എടുക്കുന്നതിന് ഒരു ടിപ്പ് പരിചയപ്പെടാം. ദോശക്കല്ല് ചൂടാക്കി അതിലേക്ക് കുറച്ചു പുളി വെള്ളം ഒഴിച്ച് നന്നായി തന്നെ ചൂടാക്കി എടുക്കുക. ശേഷം പാത്രത്തിൽ നിന്ന് പുളി എല്ലാം കളഞ്ഞ് ഒരു മുട്ട പൊട്ടിച്ചൊഴിച്ച് നല്ലതുപോലെ ചിക്കി എടുക്കുക അതിനുശേഷം പാൻ കഴുകുക. അതിനുശേഷം ദോശ ഉണ്ടാക്കാവുന്നതാണ്.
അടുത്ത ഒരു ടിപ്പ് ചില പ്ലാസ്റ്റിക്കിന്റെ പാത്രത്തിന്റെ മൂടികൾ ചില സമയങ്ങളിൽ തുറക്കാൻ കിട്ടാതെ മറ്റുള്ളവരുടെ സഹായം ചോദിക്കേണ്ടതായി വരും. എന്നാൽ ഇനി അത്തരം സന്ദർഭങ്ങൾ വേണ്ട കുട്ടിയുടെ മൂടിയുടെ ഭാഗം കുറച്ച് ചൂടാക്കി കൊടുത്താൽ മതി. വളരെ എളുപ്പത്തിൽ തന്നെ തുറക്കാൻ സാധിക്കും. അതുപോലെ തന്നെ പഞ്ചസാര പാത്രത്തിൽ ഉറുമ്പ് വരാതിരിക്കുന്നതിന് മൂന്നോ നാലോ ഗ്രാമ്പു ഒരു നൂല് കൊണ്ട് കെട്ടി പഞ്ചസാര പാത്രത്തിൽ ഇട്ടു വയ്ക്കുക.
ഉറുമ്പ് വരുന്നത് ഇല്ലാതാക്കാൻ സാധിക്കും. അതുപോലെ തന്നെ പലപ്പോഴും വീട്ടമ്മമാർക്ക് പറ്റിപ്പോകുന്ന ഒരു പ്രശ്നമാണ് പാത്രങ്ങൾ കഴിഞ്ഞു പോകുന്നത്. സന്ദർഭങ്ങളിൽ പാത്രത്തിൽ കുറച്ചു വെള്ളം എഴുത്ത് അതിൽ കുറച്ച് സോപ്പുപൊടി ഇട്ടു നല്ലതുപോലെ തിളപ്പിച്ചെടുക്കുക ശേഷം ഒരു സ്ക്രബർ ഉപയോഗിച്ചുകൊണ്ട് ഒരൊറ്റ വൃത്തിയാക്കുകയാണെങ്കിൽ എത്ര അടിക്കുപിടിച്ച കഠിനമായ കറകളായാലും ഇളക്കി കളയാൻ സാധിക്കും. കൂടുതൽ ടിപ്പുകൾക്ക് വീഡിയോ കാണുക.