Tasty Biscuit And Egg Pudding : ബിസ്കറ്റും മുട്ടയും ഉപയോഗിച്ചുകൊണ്ട് കുട്ടികൾക്കെല്ലാം വളരെയധികം ഇഷ്ടപ്പെടുന്ന ഒരു പലഹാരം തയ്യാറാക്കാം. ഇതെങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ഒരു മിക്സിയുടെ ജാറിലേക്ക് 20 ബിസ്ക്കറ്റ് ഇട്ടുകൊടുക്കുക. ശേഷം അതിലേക്ക് രണ്ടു മുട്ട പൊട്ടിച്ചൊഴിക്കുക. അതോടൊപ്പം ആവശ്യത്തിന് പഞ്ചസാര ചേർത്ത് കൊടുക്കുക. അതോടൊപ്പം ഒരു ഗ്ലാസ് പാല് കൂടി ചേർത്തു കൊടുത്തുക്കുക. ശേഷം രുചി കൂട്ടുന്നതിനായി ഒരു ടീസ്പൂൺ വാനില എസൻസ് കൂടി ചേർത്തു കൊടുക്കുക.
അതിനുശേഷം നല്ലതുപോലെ അരച്ചെടുക്കുക. അടുത്തതായി കേക്ക് ഉണ്ടാക്കുന്ന തരത്തിലുള്ള ഒരു പാത്രം എടുക്കുക. അത് പാത്രത്തിന്റെ ഉള്ളിൽ എല്ലാം തന്നെ വെളിച്ചെണ്ണയോ നെയ്യോ തേച്ചുപിടിപ്പിക്കുക. ശേഷം പാത്രത്തിലേക്ക് അരച്ചു വച്ചിരിക്കുന്നത് ഒഴിച്ചു കൊടുക്കുക. അടുത്തതായി ഒരു ഇഡലി പാത്രം എടുത്ത് അതിൽ കുറച്ച് വെള്ളം ചൂടാക്കാനായി വയ്ക്കുക.
ആവി വന്നു തുടങ്ങുമ്പോൾ അതിനുമുകളിൽ ഒരു തട്ട് വെച്ച് മാവ് ഒഴിച്ച് പാത്രം ഇറക്കി വയ്ക്കുക. ഒരു മൂടി കൊണ്ട് മൂടുക. അടുത്തതായി ഇഡലി പാത്രത്തിന്റെ മുകളിൽ ഒരു തുണി വിരിച്ച് പാത്രം അടച്ചുവെക്കുക. ഇത് ആവി വെള്ളം പാത്രത്തിന്റെ ഉള്ളിൽ പോകാതിരിക്കാതിക്കാൻ വളരെയധികം നല്ലതാണ്. അതിനുശേഷം ചെറിയ തീയിൽ വെച്ച് അഞ്ചു മുതൽ 10 മിനിറ്റ് വരെ നല്ലതുപോലെ വേവിച്ചെടുക്കുക. ശേഷം തുറന്നു നോക്കുക.
ഇപ്പോൾ പുഡിങ് നല്ല പാകമായിരിക്കുന്നത് കാണാം. ശേഷം ഈ പാത്രം കുറച്ച് സമയം കുറച്ച് ഫ്രിഡ്ജിലേക്ക് മാറ്റിവെക്കുക. പാത്രത്തിൽ നിന്നും പകർത്തി വെക്കുക. അതിനുമുകളിലേക്ക് രുചി കൂട്ടുന്നതിനായി കുറച്ച് ചോക്ലേറ്റ് അലിയിച്ചെടുത്ത് ഒഴിച്ചുകൊടുക്കുക. ഇത് ആവശ്യമെങ്കിൽ മാത്രം ചെയ്താൽ മതി. ശേഷം ഇഷ്ടമുള്ള ആകൃതിയിൽ മുറിച്ചെടുക്കാവുന്നതാണ്. കുട്ടികൾക്ക് ഇത് വളരെയധികം ഇഷ്ടപ്പെടും. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.