Easy Tomato Side Dish : ഇഡലി ദോശ ചപ്പാത്തി ചോറ് എന്നിവയുടെ കൂടെ കഴിക്കാൻ വളരെ രുചികരമായ തക്കാളി ചട്നി തയ്യാറാക്കാം. ഇതുപോലെ ഒരു തക്കാളി ചട്ടിണി മാത്രം മതി വയറു നിറയെ ഭക്ഷണം കഴിക്കാൻ. ഇതെങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം അതിനായി ആദ്യം തന്നെ നാലോ അഞ്ചോ തക്കാളി നാല് കഷ്ണങ്ങളാക്കി മുറിച് ഒരു പാനിലേക്ക് ഇട്ടുകൊടുക്കുക.
അതോടൊപ്പം തന്നെ ആവശ്യത്തിന് വാളൻ പുളി ചേർത്തു കൊടുക്കുക. ശേഷം നന്നായി ചൂടാക്കി എടുക്കുക. ഇതിലേക്ക് ഒട്ടും തന്നെ വെള്ളം ചേർത്തു കൊടുക്കരുത്. തക്കാളി നല്ലതുപോലെ വെന്ത് ഉടഞ്ഞ് പാകമായതിനുശേഷം ഒരു മിക്സിയുടെ ജാറിലേക്ക് പകർത്തി വയ്ക്കുക. അതിലേക്ക് കാൽ ടീസ്പൂൺ മുളകുപൊടി, ഒരു ടീസ്പൂൺ മഞ്ഞൾ പൊടി, ആവശ്യത്തിന് ഉപ്പ്, കാൽ കപ്പ് വെളുത്തുള്ളി എന്നിവ ചേർത്ത് നല്ലതുപോലെ അരച്ചെടുക്കുക.
അടുത്തതായി ഒരു പാൻ ചൂടാക്കി അതിലേക്ക് അരക്കപ്പ് നല്ലെണ്ണ ചേർത്ത് കൊടുക്കുക എണ്ണ നല്ലതുപോലെ ചൂടായി വരുമ്പോൾ അതിലേക്ക് ഒരു ടീസ്പൂൺ കടുക് ചേർത്ത് പൊട്ടിച്ച് എടുക്കുക. ശേഷം 10, 20 വെളുത്തുള്ളി ചേർത്തു കൊടുക്കുക. അതോടൊപ്പം നാലു വറ്റൽ മുളക് ചേർത്ത് കൊടുക്കുക. ആവശ്യത്തിന് കറിവേപ്പിലയും ചേർത്ത് നല്ലതുപോലെ മൂപ്പിച്ചെടുക്കുക.
ശേഷം അരച്ചു വച്ചിരിക്കുന്ന തക്കാളി ചേർത്ത് കൊടുത്ത് ഇളക്കി യോജിപ്പിച്ച് എടുക്കുക. എല്ലാം നല്ലതുപോലെ വെന്ത് പാകമായി എന്നെ എല്ലാം തെളിഞ്ഞു വരുമ്പോൾ ഒരു ടീസ്പൂൺ പഞ്ചസാര ചേർത്തു കൊടുക്കുക. വീണ്ടും നന്നായി ഇളക്കി യോജിപ്പിച്ച് ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. രുചിയോടെ കഴിക്കാം. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.