Health Benefits Of Rambutan: കാണാൻ വളരെ കൗതുകം തോന്നുന്നത് രുചിയിൽ നല്ല മധുരവും ഉള്ള പഴമാണ് റംബൂട്ടാൻ . മാംസമായ ഭാഗവും ഉള്ളിൽ വലിയ കുരുവും ഉള്ളതാണ് ഈ പഴം. നിരവധി ആരോഗ്യഗുണങ്ങൾ അടങ്ങിയ ഒരു പഴം കൂടിയാണ് റമ്പൂട്ടാൻ. വിറ്റാമിൻ സിയുടെ ഒരു കലവറ തന്നെയാണ് ഈ പഴം. 100 ഗ്രാം റംബൂട്ടാൻ പഴത്തിൽ 40 ഗ്രാം വൈറ്റമിൻ സി അടങ്ങിയിരിക്കുന്നു. റംബൂട്ടാൻ സ്ഥിരമായി കഴിക്കുകയാണെങ്കിൽ പനി ചുമ ജലദോഷം എന്നിവ ഇല്ലാതാക്കാം. ശരീരത്തിൽ നിന്ന് വിഷാംശങ്ങളെ പുറന്തള്ളുന്നതിനും ഇത് വളരെയധികം സഹായിക്കും.
അതുപോലെ കോപ്പറിന്റെ അംശം വളരെയധികം അടങ്ങിയ ഒരു പഴമാണ് റംബൂട്ടാൻ. അതുകൊണ്ടുതന്നെ എല്ലുകളുടെ ആരോഗ്യത്തിന് വളരെയധികം നല്ലതാണ്. അതുകൂടാതെ ശരീരത്തിൽ രക്തഓട്ടം വർദ്ധിപ്പിക്കുന്നതിനും ഇത് വളരെ നല്ലതാണ്. അനീമിയ മുടികൊഴിച്ചിൽ എന്നിവ ഇല്ലാതാക്കാൻ സഹായിക്കുന്നു. ഇത് അർബുദത്തിന്റെ സാധ്യതയെ കുറയ്ക്കുന്നു.
റംബൂട്ടാന്റെ പുറംതൊലിയിലും അകം തൊലിയിലും നിരവധി ഫ്ലവനോയിഡുകൾ അടങ്ങിയതായി പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. രക്തസമ്മർദ്ദം കുറയ്ക്കുന്നതിനും ഈ പഴം വളരെ നല്ലതാണ്. ദഹനശേഷി വർദ്ധിപ്പിക്കുന്നു അതിനുപുറമേ വയറു കടി അതിസാരം എന്നിവയ്ക്കും മരുന്നായി ഉപയോഗിക്കുന്നു. ഈ പഴത്തിന്റെ ഇലകൾ തലവേദനയ്ക്ക് അരച്ച് പുരട്ടുകയാണെങ്കിൽ വളരെ പെട്ടെന്ന് തന്നെ ശമനമുണ്ടാകും.
ശരീരത്തിലെ കൊഴുപ്പിനെ ഇല്ലാതാക്കുന്നതിന് ഈ പഴം വളരെ സഹായിക്കുന്നു അതുപോലെ ചർമ്മപരി രക്ഷയ്ക്കും ഇത് ഉപയോഗിച്ച് വരുന്നു കൂടാതെ മുടികൊഴിച്ചിൽ തടയാനും സഹായിക്കുന്നു. ഇന്നത്തെ കാലത്ത് റമ്പൂട്ടാൻ പലതരത്തിലുള്ള ഭക്ഷണപദാർത്ഥങ്ങളായി നമ്മുടെ മുൻപിൽ എത്താറുണ്ട്. നല്ല ആരോഗ്യത്തിനായി ഈ പഴങ്ങൾ ദിവസേന ശീലമാക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.