Easy And Tasty Bonda Recipe : വൈകുന്നേരങ്ങളിൽ കഴിക്കാനും അതുപോലെ മറ്റേത് നേരവും കഴിക്കാനായാലും വളരെയധികം രുചികരമായ ഒരു ബോണ്ട തയ്യാറാക്കാം. ഇത് തയ്യാറാക്കുന്നതിന് വളരെയധികം എളുപ്പമാണ്. അതിനായി ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് ഒരു കപ്പ് തൈര് എടുക്കുക അതിലേക്ക് ആവശ്യത്തിന് ഉപ്പും ഒരു നുള്ള് ബേക്കിംഗ് സോഡയും ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. നന്നായിത്തന്നെ ഇളക്കി യോജിപ്പിച്ച് തൈര് ക്രീം പരുവം ആകുമ്പോൾ അതിലേക്ക് ഒരു കപ്പ് മൈദ ചേർത്ത് കൊടുക്കുക. ശേഷം വീണ്ടും നല്ലതുപോലെ ഇളക്കി യോജിപ്പിച്ച് എടുക്കുക ഇതിലേക്ക് ആവശ്യമെങ്കിൽ മാത്രം വെള്ളം ചേർത്ത് കൊടുക്കുക.
മാവ് ഒരുപാട് ആയി പോകരുത് കട്ടിയായ ഒരു മാവ് തയ്യാറാക്കി എടുക്കുക. ശേഷം അതിലേക്ക് രണ്ട് പച്ചമുളക് ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക, അതിനുശേഷം ഒരു ചെറിയ കഷണം ഇഞ്ചി പൊടിയായി അരിഞ്ഞത് ചേർത്ത് കൊടുക്കുക. അതോടൊപ്പം ആവശ്യത്തിന് കറിവേപ്പില ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക. അതിനുശേഷം അര ടീസ്പൂൺ ചെറിയ ജീരകം ചേർത്തു കൊടുക്കുക.ശേഷം കൈകൊണ്ട് നന്നായി ഇളക്കി യോജിപ്പിച്ച് എടുക്കുക. അതിനുശേഷം അരമണിക്കൂർ നേരത്തേക്ക് അടച്ചു മാറ്റി വയ്ക്കുക. ഇതേസമയം ഇതിന്റെ കൂടെ കഴിക്കാൻ ഒരു ചട്നി കൂടി തയ്യാറാക്കാം.
അതിനായി ഒരു മിക്സിയുടെ ജാറിലേക്ക് അര കപ്പ് തേങ്ങ ചിരകിയത് ചേർത്തു കൊടുക്കുക അതിലേക്ക് രണ്ട് ടീസ്പൂൺ പൊട്ടുകടല ചേർത്ത് കൊടുക്കുക ശേഷം ഒരു ചെറിയ കഷണം ഇഞ്ചി ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക അതിലേക്ക് രണ്ട് പച്ചമുളക് കീറിയത് ചേർത്തു കൊടുക്കുക ശേഷം ഒരു ചെറിയ കഷണം പുളി ചേർത്ത് കൊടുക്കുക. കൂട്ടുന്നതിനായി കുറച്ച് മല്ലിയിലയിലും പിന്നെ ആവശ്യത്തിനു ഉപ്പും ചേർത്ത് നല്ലതുപോലെ അരച്ചെടുക്കുക. അതിനുശേഷം ഒരു പാനിൽ എണ്ണ ചൂടാക്കി ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക.
അതിലേക്ക് അര ടീസ്പൂൺ കടുക് രണ്ട് വറ്റൽ മുളക് ആവശ്യത്തിന് കറിവേപ്പില ചേർത്ത് നന്നായി വറുത്തെടുക്കുക. അതിനുശേഷം തയ്യാറാക്കിയ ചട്നിയിലേക്ക് ചേർത്തു കൊടുത്തു ഇളക്കി യോജിപ്പിക്കുക. ബോണ്ട തയ്യാറാക്കുന്നതിന് ഒരു പാത്രത്തിൽ ആവശ്യത്തിന് വെളിച്ചെണ്ണ എടുത്ത് ചൂടാക്കി വെക്കുക എണ്ണ ചൂടായി വരുമ്പോൾ തയ്യാറാക്കി വെച്ച മാവിൽ നിന്ന് കുറേശ്ശെയായി എടുത്തു ഇട്ടുകൊടുക്കുക ശേഷം ചെറിയ ഗോൾഡൻ ബ്രൗൺ നിറമാകുന്നതുവരെ നന്നായി പൊരിച്ചെടുക്കുക അതിനുശേഷം കോരി മാറ്റുക. രുചികരമായി കഴിക്കാം. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.