Easy Useful Fish Cleaning Tips : മീൻ ഇറച്ചി എന്നിവയെല്ലാം കറി വയ്ക്കുകയും കഴിക്കുകയും ചെയ്യുന്ന എല്ലാവർക്കും തന്നെ വളരെ ഉപകാരപ്പെടുന്ന ഒരു പുതിയ ടിപ്പ് പരിചയപ്പെടാം. അതിനായി നമുക്കൊരു ചായയുടെ അരിപ്പ ആവശ്യമുണ്ട്. മീൻ കറി വയ്ക്കുന്നതിനു മുൻപായി നല്ലതുപോലെ കഴുകി വൃത്തിയാക്കേണ്ടതുണ്ട്. ഇതുപോലെ വൃത്തിയാക്കുന്ന സമയത്ത് മീനിന്റെ ചിതമ്പലും ചില മാംസഭാഗങ്ങളും എല്ലാം വെള്ളത്തിൽ അവശേഷിക്കും.
ഈ വെള്ളം കിച്ചൻ സിംഗിലേക്ക് ഒഴിക്കുമ്പോൾ ചിലപ്പോൾ അടഞ്ഞു പോകാനുള്ള സാധ്യതയുണ്ട്. അത്തരത്തിൽ അടഞ്ഞു കിടന്നാൽ പിന്നീട് ദുർഗന്ധം ഉണ്ടാവുകയും വലിയ ബുദ്ധിമുട്ടാവുകയും ചെയ്യും. അതുകൊണ്ടുതന്നെ ഈ പ്രശ്നങ്ങൾ ഒഴിവാക്കുവാൻ മീൻ കഴുകിയതിനുശേഷം ഉള്ള വെള്ളം അരിച്ചു എടുത്ത് അതിനുശേഷം കളയുക. ഇങ്ങനെ ചെയ്താൽ വെള്ളത്തിലുള്ള ചിതമ്പലും മാംസഭാഗങ്ങളും എല്ലാം അരിപ്പയിൽ അവശേഷിക്കും.
ശേഷം ഇത് പുറത്തു കളയാവുന്നതാണ്. മൂന്നോ നാലോ പ്രാവശ്യം എങ്കിലും നന്നായിട്ട് ത ന്നെ മീനോ ഇറച്ചിയോ വൃത്തിയാക്കേണ്ടതാണ്. വൃത്തിയാക്കാൻ എടുക്കുമ്പോൾ ഇതുപോലെ ഒരു അരിപ്പ ഉപയോഗിക്കേണ്ടതാണ്. ഇതിനായി പുതിയത് വാങ്ങേണ്ടതില്ല പഴയ ഏതെങ്കിലും ഉപയോഗിക്കാത്ത അരിപ്പ ഉപയോഗിച്ചാലും മതി.
എന്തുകൊണ്ടെന്നാൽ മണം ഉണ്ടാകാനുള്ള സാധ്യതയുണ്ട്. മീനും ഇറച്ചിയും കഴുകി വൃത്തിയാക്കുമ്പോൾ എല്ലാ വീട്ടമ്മമാരും ഈ കിടിലൻ ടിപ്പ് പരീക്ഷിച്ചു നോക്കുക. ഇത് എല്ലാവർക്കും തന്നെ വളരെയധികം ഉപകാരപ്പെടുന്നതായിരിക്കും. ഈ വിവരങ്ങൾ മറ്റുള്ളവർക്കായും പറഞ്ഞു കൊടുക്കുക. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കണ്ടു നോക്കുക.