Removing Lip line and facial wrinkles : ചുണ്ടിനു സൈഡിലെ വരയും മുഖത്തെ ചുളിവുകളും മാറ്റിയെടുക്കാൻ ഇനി വളരെ എളുപ്പം. സൗന്ദര്യവർദ്ധനവിനായി വിപണിയിൽ ഇന്ന് ധാരാളം സാധനങ്ങൾ ലഭ്യമാണ്. എന്നാൽ തന്നെയും എപ്പോഴും വീട്ടിൽ നാം ചെയ്യുന്ന നാച്ചുറൽ ടിപ്സുകളാണ് കൂടുതലും നമുക്ക് ഉപകാരപ്രദമായി വരാറുള്ളത്. സൗന്ദര്യം കാത്തുസൂക്ഷിക്കുന്നവർ വീട്ടിൽ എപ്പോഴും ഉണ്ടാകുന്ന ഈ മൂന്നു സാധനങ്ങൾ ഉപയോഗിച്ചുകൊണ്ട് തയ്യാറാക്കുന്ന ഈ ഫേസ് പാക്ക് തീർച്ചയായും കാണുക.
എല്ലാവർക്കും ഉപകാരപ്പെടുന്ന ഒരു ടിപ്പാണ് ഇത്. ഇതെങ്ങനെയാണ് ചെയ്യുന്നത് എന്ന് നോക്കാം അതിനായി ആദ്യം ഒരു പാത്രത്തിലേക്ക് ആവശ്യത്തിന് അനുസരിച്ച് ചോറ് എടുക്കുക. ശേഷം മിക്സിയുടെ ജാറിലേക്ക് ഇട്ട് വെള്ളം ചേർക്കാതെ നല്ലതുപോലെ അരച്ചെടുക്കുക. അരച്ചെടുത്തതിനു ശേഷം ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. അതിലേക്ക് ഒന്നോ രണ്ടോ ടീസ്പൂൺ പാലൊഴിച്ചു കൊടുക്കുക.
ശേഷം നന്നായി ഇളക്കി യോജിപ്പിക്കുക. അതിനുശേഷം ഒരു ടീസ്പൂൺ തേനും കൂടി ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. തയ്യാറാക്കിയ ഈ മിശ്രിതം കൈകളിലും കാലുകളിലും മുഖത്തും എല്ലാം തന്നെ നല്ലതുപോലെ തേച്ചുപിടിപ്പിക്കുക. ഒരു അഞ്ചുമിനിറ്റ് നന്നായി മസാജ് ചെയ്യുക. അതുകഴിഞ്ഞ് ഉറങ്ങാനായി അനുവദിക്കുക.
ഇതുപോലെ ചെയ്യുകയാണെങ്കിൽ മുഖത്ത് ഉണ്ടാകുന്ന ചുളിവുകളും എല്ലാം വളരെ പെട്ടെന്ന് ഇല്ലാതാക്കാൻ സാധിക്കും. ആഴ്ചയിൽ ഒരു മൂന്നോ നാലോ പ്രാവശ്യം തുടർച്ചയായി തന്നെ ഇത് ചെയ്യുക. നിങ്ങൾക്ക് നല്ല റിസൾട്ട് തന്നെ ലഭിക്കും. പ്രായമാകുംതോറും മുഖത്തും കൈകാലുകളിലും ഉണ്ടാകുന്ന ചർമ്മത്തിലെ ചുളിവുകൾ ഇല്ലാതാക്കുന്നതിന് ഇത് വളരെ നല്ല മാർഗമാണ്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കണ്ടു നോക്കുക.