Instant Lemon Milk Powder Ice cream : വെറും മൂന്ന് ചേരുവകൾ ഉപയോഗിച്ചുകൊണ്ട് നല്ല ചൂട് സമയത്ത് കഴിക്കാൻ രുചികരമായ ഐസ്ക്രീം തയ്യാറാക്കാം. നാരങ്ങയും പാൽപ്പൊടിയും ഇതുപോലെ ചേർത്തു നോക്കൂ. ഇത് എങ്ങനെയാണ് തയ്യാറാക്കിയെടുക്കുന്നത് എന്ന് നോക്കാം അതിനായി ആദ്യം തന്നെ ഒരു മിക്സിയുടെ ജാർ എടുക്കുക അതിലേക്ക് നല്ല തണുത്ത ഒരു ഗ്ലാസ് വെള്ളം ഒഴിച്ചു കൊടുക്കുക.
അതോടൊപ്പം 200ഗ്രാം പാൽപ്പൊടി ചേർത്ത് കൊടുക്കുക. ഓരോരുത്തരുടെയും ഇഷ്ടത്തിനനുസരിച്ച് പാൽപ്പൊടിയുടെ അളവ് കൂട്ടിക്കൊടുക്കാവുന്നതാണ്. ശേഷം അതിലേക്ക് ചേർത്ത് കൊടുക്കേണ്ടത് നാരങ്ങയുടെ ഫ്ലേവർ ഉള്ള ടാങ്കിന്റെ പൊടിയാണ്. അതിനുശേഷം മധുരത്തിന് ആവശ്യമായ പഞ്ചസാര ചേർത്തു കൊടുക്കുക. പൊടിച്ച പഞ്ചസാര തന്നെ ചേർത്തു കൊടുക്കേണ്ടതാണ്.
അതിനുശേഷം നല്ലതുപോലെ കറക്കിയെടുക്കുക. ഒരു ക്രീമി പരിവത്തിൽ വരുന്നതുവരെ നന്നായി കറക്കിയെടുക്കുക. ഇതിലേക്ക് ചേർക്കുന്ന ലെമൺ ഫ്ലവർ ടാങ്കിന്റെ അളവ് കൂടി പോവുകയാണെങ്കിൽ കുറച്ച് പാല് ചേർത്ത് വീണ്ടും മിക്സിയിൽ നന്നായി കറക്കി എടുത്താൽ മതി. ശേഷം നല്ല അടപ്പുറപ്പുള്ള ഒരു പാത്രം എടുത്ത് അതിലേക്ക് പകർത്തി വയ്ക്കുക. അതിനുശേഷം അടച്ച് ഫ്രീസറിൽ വയ്ക്കുക. ശേഷം 24 മണിക്കൂറും അതുപോലെതന്നെ ഫ്രീസറിൽ വയ്ക്കുക.
അതിനുശേഷം പുറത്തെടുത്ത് രുചിയോടെ കഴിക്കാം. ഇനി വളരെ എളുപ്പത്തിൽ തയ്യാറാക്കാം രുചികരമായ ലെമൺ ഐസ്ക്രീം. വീട്ടിൽ എന്നും ഉണ്ടാകുന്ന ഈ മൂന്ന് ചേരുവകൾ ഉപയോഗിച്ചുകൊണ്ട് എല്ലാവരും ഇന്നു തന്നെ തയ്യാറാക്കി വെക്കുക. വീട്ടിലേക്ക് വരുന്ന വിരുന്നുകാരെ ഞെട്ടിക്കാൻ ഇത് മാത്രം മതി. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കണ്ടു നോക്കുക.