വെണ്ടയ്ക്ക വാങ്ങിക്കുമ്പോൾ ഒരുതവണ ഇതുപോലെ കറിവെച്ചു നോക്കൂ. വീണ്ടും വീണ്ടും ചോദിച്ചു വാങ്ങി കഴിക്കും. ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക. അതിനുശേഷം 200 ഗ്രാം വെണ്ടയ്ക്ക മീഡിയം വലിപ്പത്തിൽ മുറിച്ചെടുത്ത് ചൂടായ എണ്ണയിലേക്ക് ഇട്ടുകൊടുക്കുക. വെണ്ടയ്ക്ക തിരഞ്ഞെടുക്കുമ്പോൾ ഇളം വെണ്ടയ്ക്ക തെരഞ്ഞെടുക്കുക. അതിലേക്ക് കാൽ ടീസ്പൂൺ മഞ്ഞൾ പൊടിയും കാൽ ടീസ്പൂൺ ഉപ്പും ചേർത്ത് നല്ലതുപോലെ വഴറ്റിയെടുക്കുക.
വഴന്നു വന്നതിനുശേഷം കോരി പാത്രത്തിലേക്ക് മാറ്റി വയ്ക്കുക. അടുത്തതായി എണ്ണയിലേക്ക് ഒരു ടീസ്പൂൺ നല്ലജീരകം ചേർത്തു കൊടുക്കുക. അതിനുശേഷം ഒരു ചെറിയകഷണം ഇഞ്ചി, 4, 5 വെളുത്തുള്ളി ചെറുതായി ചതച്ചെടുത്തത് ചേർത്ത് കൊടുക്കുക. അതോടൊപ്പം ഒരു സവാള ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക.
ശേഷം നല്ലതുപോലെ വഴറ്റിയെടുക്കുക. സവാളയുടെ നിറം മാറി വരുമ്പോൾ അതിലേക്ക് ഒരു തക്കാളി ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക. തക്കാളി നല്ലതുപോലെ വേവിച്ചെടുക്കുക. ശേഷം അതിലേക്ക് ഏവനാവശ്യമായ മുളകുപൊടി ചേർത്ത് കൊടുക്കുക. ഒരു ടീസ്പൂൺ മല്ലിപ്പൊടി ചേർത്ത് കൊടുക്കുക. അര ടീസ്പൂൺ മഞ്ഞൾപ്പൊടി ചേർത്തു കൊടുക്കുക. ഒരു നുള്ള് കായപ്പൊടി ചേർത്ത് കൊടുക്കുക. ആവശ്യത്തിന് ഉപ്പും ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. പൊടികളുടെ പച്ചമണം എല്ലാം മാറി വരുന്നത് വരെ ഇളക്കി കൊടുക്കുക.
അതിനുശേഷം കറിയിലേക്ക് ആവശ്യമായ വെള്ളമൊഴിച്ച് നന്നായി തിളപ്പിക്കുക. വെള്ളമെല്ലാം വറ്റി മസാല കുറുകി ഭാഗമായി വരുമ്പോൾ ഒരു കപ്പ് പുളിയില്ലാത്ത തൈര് ചേർത്ത് കൊടുക്കുക. ശേഷം കറി നന്നായി തിളച്ചു വരുമ്പോൾ അതിലേക്ക് വഴറ്റിയെടുത്തു വച്ചിരിക്കുന്ന വെണ്ടയ്ക്ക ചേർത്ത് കൊടുക്കുക.. ശേഷം അടച്ചുവെച്ച് വേവിക്കുക. ശേഷം വെള്ളമെല്ലാം വറ്റി നല്ല ഡ്രൈ ആയി വരുമ്പോൾ കൂട്ടുന്നതിനായി കുറച്ച് മല്ലിയില വിതറി കൊടുക്കുക ശേഷം ഇറക്കി വയ്ക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.